---
title: "#DilipShankar | അഞ്ച് ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ....., ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി  "
english_title: "#Actress #SeemaGNair #saddened #DilipShankar's #death."
publisher: "moviemax.in"
canonical_url: "https://moviemax.in/news/259733/actress-seemagnair-saddened-dilipshankars-death-new-update"
published_at: "2024-12-29T16:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677128318d608_seema.jpg"
keywords: []
---

# #DilipShankar | അഞ്ച് ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ....., ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി  

> **Lead Summary:** ** **അന്തരിച്ച സിനിമാ - സീരിയൽ ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി സീമ ജി നായർ.

## Article Content

** **അന്തരിച്ച സിനിമാ - സീരിയൽ ദിലീപ് ശങ്കറിന്റെ വിയോ​ഗത്തിൽ മനംനൊന്ത് നടി സീമ ജി നായർ.

അഞ്ച് ദിവസം മുൻപ് ദിലീപിനെ വിളിച്ചതാണെന്നും വയ്യാത്തതിനാൽ അന്ന് കൂടുതൽ ഒന്നും സംസാരിക്കാൻ സാധിച്ചില്ലെന്നും സീമ പറയുന്നു. ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നതെന്നും സീമ പറയുന്നു.

> "5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല..

> ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത്..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര. എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികൾ", എന്നാണ് സീമ ജി നായർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/259733/actress-seemagnair-saddened-dilipshankars-death-new-update)