---
title: "സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക്"
english_title: "Actor Vishal injured during filming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25960/actor-vishal-injured-during-filming"
published_at: "2022-02-12T11:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207518508b2f_vishal.jpg"
keywords: []
---

# സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക്

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് വിശാൽ . താരത്തിൻറെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെ ആകാംക്ഷയാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത് .

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് വിശാൽ . താരത്തിൻറെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെ ആകാംക്ഷയാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത് .

സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ വിശാലിന് പരിക്ക് പറ്റിയ വാർത്തകളാണ് പുറത്ത് വരുന്നത് . ലാത്തി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വിശാല്‍ ചാടുകയും തുടര്‍ന്ന് പരുക്ക് ഏല്‍ക്കുകയുമായിരുന്നു.

മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് ചികിത്സയ്ക്കായി താരം കേരളത്തിലേക്ക് പുറപ്പെട്ടിട്ടു. വിശാല്‍ തന്നെയാണ് പരിക്കേറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ വീരമേ വാഗൈ സൂടും എന്ന ഷൂട്ടിംഗിനിടയിലും വിശാലിന് സമാനമായി പരുക്കേറ്റിരുന്നു.

അതേസമയം, മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും വിശാല്‍ അറിയിച്ചു. എ വിനോദ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

[https://twitter.com/i/status/1492146942566367234](https://twitter.com/i/status/1492146942566367234)

ലാത്തിയില്‍ പൊലീസുകാരനായാണ് വിശാല്‍ എത്തുന്നത്. സുനൈന ആണ് ചിത്രത്തില്‍ നായിക. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25960/actor-vishal-injured-during-filming)