---
title: " 'നിങ്ങളും പെർഫക്ടല്ല'-ബോഡി ഷെയിമിങ്ങിനെതിരെ സനുഷ"
english_title: "'You are not perfect either' - Sanusha against body shaming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2596/you-are-not-perfect-either-sanusha-against-body-shaming"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c1e00bbfeac_ 2.jpg"
keywords: []
---

#  'നിങ്ങളും പെർഫക്ടല്ല'-ബോഡി ഷെയിമിങ്ങിനെതിരെ സനുഷ

> **Lead Summary:** ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്.മമ്മൂട്ടി ചിത്രമായ ദാദാ സാഹേബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.

## Article Content

ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്.മമ്മൂട്ടി ചിത്രമായ ദാദാ സാഹേബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.

ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നേരിടേണ്ടി വരുന്നത് വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങാണ്. തന്റെ വണ്ണത്തെക്കുറിച്ചും മറ്റും അഭിപ്രായം പറയുന്നവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സനുഷയിപ്പോൾ.എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു.

> തന്റെ ശരീരത്തെക്കുറിച്ചും വണ്ണത്തെക്കുറിച്ചും മറ്റുള്ളവർ വ്യാകുലപ്പെടേണ്ടതില്ലെന്നാണ് സനുഷ പറയുന്നത്. “ഓ യെസ്, എന്റെ ശരീരത്തെക്കുറിച്ചു പരാമർശിക്കുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നവരോട്, ചിലപ്പോൾ എന്നെക്കാൾ അധികം വ്യാകുലപ്പെടുന്നവരോടായി, സ്വീറ്റ് ഹാർട്ട്, വണ്ണം കുറയ്ക്കുന്നതിനും സുന്ദരിയായി ഇരിക്കുന്നതിനും മാത്രമല്ല നിങ്ങൾ നിലനിൽക്കുന്നത്. ഒരാളെ ബോഡി ഷെയിം ചെയ്യാൻ വല്ലാതെ ‘ചൊറിയുമ്പോൾ’ ഒന്ന് ഓർക്കുക, നിങ്ങൾ രണ്ടു വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ, മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെ ചൂണ്ടിയിട്ടുണ്ടാകും. നിങ്ങളും പെർഫക്ടല്ല.” എന്നായിരുന്നു സനുഷയുടെ കുറിപ്പ്.

കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി. വലുതായ ശേഷം ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷ സിനിമയിൽ സജീവമല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/2596/you-are-not-perfect-either-sanusha-against-body-shaming)