---
title: "ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല -ക്ലബ്ബ് ഹൗസ് വ്യാജനെതിരെ കുഞ്ചാക്കോ ബോബൻ "
english_title: "I'm only in my house, no club - Kunchacko Boban against club house forgery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2595/im-only-in-my-house-no-club-kunchacko-boban-against-club-house-forgery"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c1dc17c71d4_false.jpg"
keywords: []
---

# ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല -ക്ലബ്ബ് ഹൗസ് വ്യാജനെതിരെ കുഞ്ചാക്കോ ബോബൻ 

> **Lead Summary:** ക്ലബ്ഹൗസിൽ ഉപഭോക്താക്കൾ വർധിക്കുന്നതിന് പിന്നാലെ വ്യാജന്മാരും സജീവമാകുന്നു. ഇപ്പോൾ വ്യാജ അക്കൗണ്ടിനെതിരെ നടൻ കുഞ്ചാക്കോ ബോബന്‍ രംഗത്തുവന്നു. ‘ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജൻ’, എന്നാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.

## Article Content

ക്ലബ്ഹൗസിൽ ഉപഭോക്താക്കൾ വർധിക്കുന്നതിന് പിന്നാലെ വ്യാജന്മാരും സജീവമാകുന്നു. ഇപ്പോൾ വ്യാജ അക്കൗണ്ടിനെതിരെ നടൻ കുഞ്ചാക്കോ ബോബന്‍ രംഗത്തുവന്നു. ‘ഞാൻ എന്റെ ഹൗസിൽ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജൻ’, എന്നാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.

ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജും ദുൽഖർ സൽമാനുമടക്കമുള്ള താരങ്ങൾ പ്രതികരിച്ചിരുന്നു. വ്യാജനെ തുറന്നുകാട്ടി നടി മഞ്ജു വാരിയരും രംഗത്തുവന്നു.ടൊവിനോ തോമസിന്റെയും ജോജുവിന്റെയും ഇന്‍സ്റ്റഗ്രാം ലൈവും അഭിമുഖങ്ങളിലെ ഭാഗങ്ങളും സ്ട്രീം ചെയ്താണ് വ്യാജന്‍മാര്‍ ക്ലബ് ഹൗസില്‍ ആളുകളെ കബളിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ട്.

ടോക്ക് വിത്ത് ആസിഫ് അലി എന്ന പേരിലായിരുന്നു ആസിഫലിയുടെ ഫേക്ക് ഐഡിയുടെ പറ്റിക്കല്‍. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് താന്‍ സജീവമെന്നും ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും നടൻ വ്യക്തമാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2595/im-only-in-my-house-no-club-kunchacko-boban-against-club-house-forgery)