---
title: "ലോക്ക്ഡൗൺ വിരസത അകറ്റാൻ ചാക്കോച്ചൻ ചലഞ്ച് "
english_title: "Chackochan arrives with 'Chackochan Challenge' to ward off lockdown boredom"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2593/chackochan-arrives-with-chackochan-challenge-to-ward-off-lockdown-boredom"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c1b4157ddf8_.jpg"
keywords: []
---

# ലോക്ക്ഡൗൺ വിരസത അകറ്റാൻ ചാക്കോച്ചൻ ചലഞ്ച് 

> **Lead Summary:** കൊവി‍ഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഇപ്പോഴും ലോക്ക്ഡൗണ്‍ കാലമാണ്, ഈ സമയത്തെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ പുതിയ ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചിരിക്കുന്നത്.

## Article Content

കൊവി‍ഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഇപ്പോഴും ലോക്ക്ഡൗണ്‍ കാലമാണ്, ഈ സമയത്തെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ പുതിയ ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചിരിക്കുന്നത്.

'ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്‍റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം. 16 വരെ ലോക്ക്ഡൗൺ നീട്ടിയതോടെ പ്ലാൻ ചെയ്തിരുന്ന പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്. കൊവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു. ഇതിൽ മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഉണ്ട്. അതിനാൽ, നാളെ മുതൽ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്‌ഡേറ്റുകൾക്കായി എന്റെ പേജിൽ വരിക. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാൻ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോൾ നാളെ കാണാം', കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2593/chackochan-arrives-with-chackochan-challenge-to-ward-off-lockdown-boredom)