---
title: " ‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം,ഓറിയോയെ ചേർത്തണച്ച് നസ്രിയ"
english_title: "‘Let’s go back to sleep, Nazriya with Orio"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2592/lets-go-back-to-sleep-nazriya-with-orio"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c1ab2474ffb_nazriya.jpg"
keywords: []
---

#  ‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം,ഓറിയോയെ ചേർത്തണച്ച് നസ്രിയ

> **Lead Summary:** ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വളർത്തു നായയാണ് ഓറിയോ. കുഞ്ഞിനെ പോലെയാണ് നസ്രിയ ഓറിയോയെ പരിപാലിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റാണ് ഒറിയോ എന്ന് നസ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്.സിനിമാ സെറ്റുകളിലും ഇടയ്ക്ക് നസ്രിയ ഓറിയോയെ ഒപ്പം കൂട്ടാറുണ്ട്. വെളളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

## Article Content

ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വളർത്തു നായയാണ് ഓറിയോ. കുഞ്ഞിനെ പോലെയാണ് നസ്രിയ ഓറിയോയെ പരിപാലിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റാണ് ഒറിയോ എന്ന് നസ്രിയ മുൻപ് പറഞ്ഞിട്ടുണ്ട്.സിനിമാ സെറ്റുകളിലും ഇടയ്ക്ക് നസ്രിയ ഓറിയോയെ ഒപ്പം കൂട്ടാറുണ്ട്. വെളളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.

ഓറിയോയുമായുളള തന്റെ സ്നേഹ നിമിഷങ്ങളും ഇടയ്ക്കൊക്കെ നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഓറിയോയെ ലാളിക്കുന്ന പുതിയ ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഓറിയോയെ ചേർത്തണച്ച് പിടിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. ‘നമുക്ക് ഉറക്കത്തിലേക്ക് തിരിച്ച് പോകാം,’ എന്ന് ചിത്രങ്ങൾക്ക് നസ്രിയ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് മുൻപും ഓറിയോയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർച്ചിൽ ഓറിയോയെ ലാളിക്കുന്ന പുതിയ ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ‘എന്റെ സുന്ദരനായ വലിയ കുട്ടി’ എന്ന അടിക്കുറിപ്പോടെയാണ്. ഓറിയോയുടെ ആറു ഫൊട്ടോകളാണ് അന്ന് നസ്രിയ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2592/lets-go-back-to-sleep-nazriya-with-orio)