---
title: "ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു"
english_title: "Buddhadeb Das Gupta passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2590/buddhadeb-das-gupta-passes-away"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c1a5d70528d_bhudha.jpg"
keywords: []
---

# ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു

> **Lead Summary:** ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു.

## Article Content

ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്‌ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു.

1980, 1990 കാലഘട്ടങ്ങളിൽ ബംഗാളിൽ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് ഗൗതം ഘോഷ്, അപർണ സെൻ എന്നിവർക്കൊപ്പം നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്ക്കാരം അഞ്ചു തവണ നേടിയിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരാചർ(1993), ലാൽ ധർജ (1997), മോണ്ടോ മേയർ ഉപഖ്യാൻ (2002), കാൽപുരുഷ് (2008) എന്നീ ചിത്രങ്ങളാണ് പുരസ്‌ക്കാരത്തിന് അർഹമായത്.

1978ൽ ദൂരത്വ, 1993ൽ തഹാദെർ കഥ എന്നീ ചിത്രങ്ങൾക്ക് ബംഗാളിയിലെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും ലഭിച്ചു. 2000ൽ ഉത്തര, 2005ൽ സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തി.

കവി എന്ന നിലയിലും പ്രശസ്തനായിരുന്നു ബുദ്ധദേബ് ദാസ് ഗുപ്‌ത. സ്യൂട്ട്കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2590/buddhadeb-das-gupta-passes-away)