---
title: "ലതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; കാരണം വ്യക്തമാക്കി താരം"
english_title: "Lata was unable to attend the funeral; The star clarified the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25893/lata-was-unable-to-attend-the-funeral-the-star-clarified-the-reason"
published_at: "2022-02-11T23:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206a330159a8_Untitled-1.jpg"
keywords: []
---

# ലതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; കാരണം വ്യക്തമാക്കി താരം

> **Lead Summary:** **ല**ത മങ്കേഷ്‌കറിന്‍റെ സംസ്‌കാര ചടങ്ങില്‍ എത്താത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് ബച്ചന്‍ അറിയിച്ചിരിക്കുന്നത്.

## Article Content

**ല**ത മങ്കേഷ്‌കറിന്‍റെ സംസ്‌കാര ചടങ്ങില്‍ എത്താത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് ബച്ചന്‍ അറിയിച്ചിരിക്കുന്നത്.

സംസ്‌കാരം പൊതു സ്ഥലത്ത് ആയതിനാല്‍ തന്‍റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുമെന്ന് മുന്നില്‍ കണ്ടു കൊണ്ടാണ് ലതയുടെ സംസ്‌കാര ചടങ്ങില്‍ ബച്ചന്‍ പങ്കെടുക്കാതിരുന്നത്.

അതേസമയം അദ്ദേഹം പെദ്ദാര്‍ റോഡിലുള്ള ലതയുടെ വസതിയിലെത്തി കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു. ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം, സ്വര്‍ഗത്തില്‍ അവരുടെ ശബ്ദം ഇപ്പോള്‍ മുഴങ്ങുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ബച്ചന്‍ അനുശോദനമായി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25893/lata-was-unable-to-attend-the-funeral-the-star-clarified-the-reason)