---
title: "എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ"
english_title: "Social media shocked by the price of AR Rahman's mask"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2587/social-media-shocked-by-the-price-of-ar-rahmans-mask"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c19bcfafafb_ar rahman.jpg"
keywords: []
---

# എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

> **Lead Summary:** ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

## Article Content

ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

കാഴ്ചയിൽ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അൽപ്പം റോയലാണ്. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫിൽട്ടർ ഉള്ള മാസ്കാണ് ഇത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2587/social-media-shocked-by-the-price-of-ar-rahmans-mask)