---
title: "ഒരു കുഞ്ഞിനെ പോലും പ്രസവിക്കാതെ തന്നെ ഞാനിന്ന് പലരുടെയും അമ്മയാണ്, ഷക്കീല"
english_title: "Shakeela, I am the mother of many without even having a baby"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2585/shakeela-i-am-the-mother-of-many-without-even-having-a-baby"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c089f5b5f0c_shakeela2.jpg"
keywords: []
---

# ഒരു കുഞ്ഞിനെ പോലും പ്രസവിക്കാതെ തന്നെ ഞാനിന്ന് പലരുടെയും അമ്മയാണ്, ഷക്കീല

> **Lead Summary:** ഒരുകാലത്തെ മാദക സുന്ദരിയാണ് ഷക്കീല. അഡള്‍ട് ഓണ്‍ലി ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന നടി എന്ന ഇമേജ് ഷക്കീലയില്‍ നിന്നും മാറി വരികയാണ്. ഇപ്പോള്‍ ഏതൊരാളും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഷക്കീല. ഭിന്നലിംഗക്കാരുടെ വളര്‍ത്തമ്മയായി അറിയപ്പെടുന്ന ഷക്കീലയെ ഇന്ന് പലരും വിളിക്കുന്നത് അമ്മ എന്നാണ്. അതില്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് നടി പറയുന്നു.

## Article Content

ഒരുകാലത്തെ മാദക സുന്ദരിയാണ് ഷക്കീല. അഡള്‍ട് ഓണ്‍ലി ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന നടി എന്ന ഇമേജ് ഷക്കീലയില്‍ നിന്നും മാറി വരികയാണ്. ഇപ്പോള്‍ ഏതൊരാളും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഷക്കീല. ഭിന്നലിംഗക്കാരുടെ വളര്‍ത്തമ്മയായി അറിയപ്പെടുന്ന ഷക്കീലയെ ഇന്ന് പലരും വിളിക്കുന്നത് അമ്മ എന്നാണ്. അതില്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് നടി പറയുന്നു.

സിനിമകളില്‍ അഭിനയിക്കുന്നത് കുറഞ്ഞു എങ്കിലും, ഷക്കീല ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. കന്നട ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്നു ഷക്കീല. ഇപ്പോള്‍ 'കുക്ക് വിത്ത് കോമാളി' എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഷക്കീല തന്റെ ഇമേജ് മാറ്റിയെടുത്തിരിയ്ക്കുന്നത്. സിനിമയില്‍ കണ്ട ഷക്കീലയില്‍ നിന്നും നേരെ വിപരീതമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായതും ഈ ഷോയിലൂടെയാണ്.

ജീവിതത്തില്‍ ഒരുപാട് ബഹുമാനം ലഭിച്ചത് ഈ ഷോയിലൂടെയാണെന്ന് ഷക്കീല പറയുന്നു. 'ആദ്യം തന്നെ എല്ലാവര്‍ക്കും വലിയൊരു നന്ദി പറയാന്‍ ആഗ്രഹിയ്ക്കുന്നു. 'കുക്ക് വിത്ത് കോമാളി' എന്ന ഷോയില്‍ എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്, എന്നെ രണ്ടാം സ്ഥാനത്തിന് അര്‍ഹയാക്കിയത്. നിങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും ബഹുമാനവും എന്നെ തീര്‍ച്ചയായും സന്തോഷപ്പെടുത്തുന്നു.''

''ഒരുപാട് പേര്‍ എന്നെ ഷോയില്‍ അമ്മ എന്ന് വിളിച്ചതും വളരെ അധികം സന്തോഷം നല്‍കിയ കാര്യമാണ്. ഒരു കുഞ്ഞിന് പോലും ജന്മം നല്‍കാതെ തന്നെ ഞാന്‍ പലരുടെയും അമ്മയാണ് എന്നതാണ് അതില്‍ ശരിക്കും സന്തോഷം നല്‍കുന്ന കാര്യം'' ഷക്കീല തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാതൃദിനത്തില്‍ തന്റെ മക്കള്‍ക്കൊപ്പം ഷക്കീല നടത്തിയ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2585/shakeela-i-am-the-mother-of-many-without-even-having-a-baby)