---
title: "മുസ്ലീം യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ തല്ലി - ആരോപണമുന്നയിച്ച് താരപുത്രി "
english_title: "Taraputri accuses father of beating up Muslim man for falling in love with her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25828/taraputri-accuses-father-of-beating-up-muslim-man-for-falling-in-love-with-her"
published_at: "2022-02-11T17:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62064e6f72dbb_Untitled-1.jpg"
keywords: []
---

# മുസ്ലീം യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ തല്ലി - ആരോപണമുന്നയിച്ച് താരപുത്രി 

> **Lead Summary:** **ബോ**ളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബമാണ് ഹൃത്വിക്കിന്റേത്. അച്ഛന്‍ രാകേഷ് റോഷന്‍ ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണ്. ഹൃത്വിക്കിന്റെ അരങ്ങേറ്റ ചിത്രവും രാകേഷ് റോഷന്‍ ആയിരുന്നു നിര്‍മ്മിച്ചത്. സിനിമ പോലെ തന്നെ സംഭവബഹുലമാണ് രാകേഷിന്റെ വ്യക്തിജീവിതവും.

## Article Content

**ബോ**ളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബമാണ് ഹൃത്വിക്കിന്റേത്. അച്ഛന്‍ രാകേഷ് റോഷന്‍ ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനാണ്. ഹൃത്വിക്കിന്റെ അരങ്ങേറ്റ ചിത്രവും രാകേഷ് റോഷന്‍ ആയിരുന്നു നിര്‍മ്മിച്ചത്. സിനിമ പോലെ തന്നെ സംഭവബഹുലമാണ് രാകേഷിന്റെ വ്യക്തിജീവിതവും.

വിവാദങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് രാകേഷിന്റെ ജീവിതത്തില്‍. 2019ല്‍ കങ്കണ റണാവത്തും ഹൃത്വിക്ക് റോഷനും തമ്മിലുള്ള വാക്‌പോര് ശക്തമായിരുന്ന സമയത്ത് രാകേഷും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകള്‍ സുനൈന റോഷന്‍ തന്നെ രാകേഷിനെതിരെ രംഗത്ത് എത്തിയിരുന്നു.

ഹൃത്വിക്കിന്റെ സഹോദരിയും രാകേഷിന്റെ മകളുമായ സുനൈന സ്വന്തം അച്ഛനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മുസ്ലീം യുവാവിനെ പ്രണയിച്ചതിന് തന്നെ അച്ഛന്‍ തല്ലിയെന്ന് അഭിമുഖങ്ങളില്‍ സുനൈന തുറന്നടിക്കുകയായിരുന്നു.

ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു സംഭവം. ഹൃത്വിക്ക് തന്നെ വഞ്ചിച്ചുവെന്ന കങ്കണയുടെ ആരോപണവും അച്ഛനെതിരെയുള്ള മകളുടെ ആരോപണങ്ങളുമെല്ലാം റോഷന്‍ കുടുംബത്തെ വലിയ പ്രതിസന്ധികളിലേക്കാണ് നയിച്ചത്. എന്നാല്‍ സുനൈനയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുനൈനയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു പിന്നീട് വന്ന വിശദീകരണം.

*

മുസ്ലീം യുവാവുമായുള്ള സുനൈനയുടെ പ്രണയത്തെ രാകേഷ് അംഗീകരിച്ചില്ലെന്ന വാദത്തെ എതിര്‍ത്തു കൊണ്ട് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു.

''തന്റെ മകള്‍ ഒരു മുസ്ലീം യുവാവിനെ പ്രണയിക്കുന്നതിനെ രാകേഷ് എതിര്‍ക്കുമെന്നത് അസംഭവ്യമാണ്. **അവന്റെ മകന്‍ ഹൃത്വിക് പതിനാല് വര്‍ഷമായി ജീവിക്കുന്നത് മുസ്ലീം പെണ്‍കുട്ടിക്കൊപ്പമാണ്. ഹൃത്വിക്കിന്റെ ഭാര്യയുടെ കുടുംബം മുസ്ലീങ്ങളാണ്. സഞ്ജയ് ഖാന്‍ ആണ് അവന്റെ ഭാര്യയുടെ അച്ഛന്‍. സഞ്ജയ് ഖാനും രാകേഷും ഈദും ദീവാലിയും ഒരുമിച്ച്‌ ആഘോഷിക്കന്നവരാണ്'' *എന്നായിരുന്നു ഒരു സുഹൃത്ത് പറഞ്ഞത്.

അതേസമയം സുനൈനയുടെ തീരുമാനത്തിനെതിരെ കുടുംബം നിന്നതാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള കാരണമായി മാറിയതെന്നും ചിലര്‍ ആരോപിച്ചിരുന്നു.

*''വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. എങ്കിലും പറയാം, ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചതില്‍ നിന്നും പറയാം. സുനൈന മുമ്ബ് പലപ്പോഴും തെറ്റായ പങ്കാളികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് രാകേഷും പിങ്കിയും ആഗ്രഹിക്കുന്നത് അവള്‍ ജീവിതത്തില്‍ സെറ്റില്‍ ഡൗണ്‍ ആകാനാണ്. വീണ്ടുമൊരു തെറ്റായ തീരുമാനം എടുക്കുന്നതിനോട് അവര്‍ക്ക് താല്‍പര്യമില്ല. എല്ലാ രക്ഷിതാക്കളേയും പോലെയാണ് അവര്‍ പെരുമാറിയത്''* എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്.

സംഭവങ്ങള്‍ക്കിടെ സുനൈനയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്തായാലും പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കുകയും സുനൈനയും കുടുംബവും വീണ്ടും ഒന്നാവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/25828/taraputri-accuses-father-of-beating-up-muslim-man-for-falling-in-love-with-her)