---
title: "വീട്ടിലെ അടുക്കളയിലും  ഇവര്‍ താരങ്ങള്‍ "
english_title: "They are also stars in the home kitchen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2582/they-are-also-stars-in-the-home-kitchen"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60c059cecb2b1_shobhana.jpg"
keywords: []
---

# വീട്ടിലെ അടുക്കളയിലും  ഇവര്‍ താരങ്ങള്‍ 

> **Lead Summary:** സെലിബ്രിറ്റികളില്‍ പലര്‍ക്കും പാചകം എന്നാലേ അലര്‍ജ്ജിയാണ്. അവരവരുടെ തിരക്കു പിടിച്ച ലൊക്കേഷന്‍ ജീവിതത്തില്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍ കയറാനോ ഭക്ഷണം പാകം ചെയ്യാനോ സമയം കിട്ടാറില്ല. എന്നാല്‍ മലയാളത്തിലെ ചുരുക്കം ചില താരങ്ങള്‍ മാത്രം, സമയം കിട്ടുമ്പോഴെല്ലാം അടുക്കളയില്‍ കയറുകയും വളരെ നന്നായി പാചകം ചെയ്യുകയും ചെയ്യും.

## Article Content

സെലിബ്രിറ്റികളില്‍ പലര്‍ക്കും പാചകം എന്നാലേ അലര്‍ജ്ജിയാണ്. അവരവരുടെ തിരക്കു പിടിച്ച ലൊക്കേഷന്‍ ജീവിതത്തില്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍ കയറാനോ ഭക്ഷണം പാകം ചെയ്യാനോ സമയം കിട്ടാറില്ല. എന്നാല്‍ മലയാളത്തിലെ ചുരുക്കം ചില താരങ്ങള്‍ മാത്രം, സമയം കിട്ടുമ്പോഴെല്ലാം അടുക്കളയില്‍ കയറുകയും വളരെ നന്നായി പാചകം ചെയ്യുകയും ചെയ്യും.

പ്രത്യേകിച്ചും ഈ കൊവിഡ് കാലത്താണ് താരങ്ങളുടെ പാചക വൈദഗ്ദ്യം ആരാധകര്‍ക്കും ബോധ്യമാവുന്നത്. വീട്ടില്‍ ഇരിക്കാന്‍ ധാരാളം സമയം കിട്ടിയപ്പോള്‍, അടുക്കളയില്‍ കയറി പാചകം ചെയ്ത ഫോട്ടോകളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അക്കൂട്ടത്തില്‍ ചില മികച്ച 'പാചകക്കാരെ' കുറിച്ചാണ് ഇനി പറയുന്നത്.

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണമുള്ള മോഹന്‍ലാല്‍ അഭിനയത്തിലും നൃത്തത്തിലും ആയോധന കലകളിലും പാട്ടിലും മാത്രമല്ല, പാചകത്തിലും കഴിവ് തെളിയിച്ചതാണ്. ലോക്ക് ഡൗണിന് മുന്‍പേ തന്നെ ലാല്‍ ഒരു നല്ല പാചകക്കാരന്‍ ആണെന്ന സത്യം പുറത്ത് വന്നിട്ടുണ്്. മോഹന്‍ലാലിന്റെ ഭക്ഷണം കഴിച്ച് പൃഥ്വിരാജും സുപ്രിയയും അടക്കം പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ ലൊക്കേഷനില്‍ നിന്ന് ലക്കേഷനിലേക്കുള്ള തിരക്കിട്ട ജീവിതത്തില്‍ നിന്ന് കീര്‍ത്തി സുരേഷിന് ചെറിയൊരു ബ്രേക്ക് കിട്ടിയത് ഈ പാന്റമിക് കാലത്താണ്. ആ സമയം പാചകത്തിലുള്ള തന്റെ കഴിവ് പുറത്തെടുക്കുകയായിരുന്നു നടി. അതിന്റെ തെളിവായി ഒരു വീഡിയോയും കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കഴിവുകളുടെ ഒരു പവര്‍ ഹൗസ് ആണ് ശോഭന എന്നു തന്നെ പറയാം. മികച്ചൊരു അഭിനേത്രിയാണ് ശോഭന, അതിനെക്കാള്‍ നല്ലൊരു നര്‍ത്തകിയും. പക്ഷെ അതിനൊപ്പം നല്ലൊരു പാചകക്കാരിയുമാണ് ശോഭന എന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. എനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് പാചകം. എന്നാല്‍ ഒരിക്കലും സമയം കിട്ടാറില്ല. എന്ന് കരുതി ഞാന്‍ പിന്മാറാനും തയ്യാറല്ല എന്നാണ് ശോഭന പറഞ്ഞിട്ടുള്ളത്.

കനിഹയ്ക്കുള്ള പല കഴിവുകളില്‍ ഒന്നാണ് പാകവും. ഈ കൊവിഡ് കാലത്ത് വീട്ടില്‍ കുടുംബത്തിനൊപ്പം തന്നെയായിരുന്നു കനിഹ. ഷൂട്ടിങ് ഇടവേളകളിലും മറ്റും കുട്ടികള്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍ക്കാനും കനിഹയ്ക്ക് വലിയ താത്പര്യമാണ്. ഈ കൊവിഡ് കാലത്ത് വളരെ എളുപ്പം പാചകം ചെയ്യാന്‍ കഴിയുന്ന ചില പാചകക്കൂട്ടുകള്‍ കനിഹ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ആന്‍ഡ്രിയ ഒരു ഫിറ്റ്‌നസ്സ് ഫ്രീക്ക് ആണ്. എന്നാല്‍ ഈ കോവിഡ് കാലത്ത് ഒന്നും വകവയ്ക്കാതെ നന്നായി ഭക്ഷണം കഴിച്ച താരങ്ങളില്‍ ഒരാളുമാണ് ആന്‍ഡ്രിയ. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നടി പരീക്ഷിച്ച പാചകത്തിന്റെ വീഡിയോകളും ഫോട്ടോകളുമായിരുന്നു. ചോക്ലേറ്റ് കപ്പ് കേക്ക്, പാസ്ത, പാവു ബജ്ജി, പൈനാപ്പിള്‍ കേക്ക്, കുക്കീസ് അങ്ങനെ അങ്ങനെ അങ്ങനെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2582/they-are-also-stars-in-the-home-kitchen)