വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള ഇവരുടെ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഈ കൂട്ടുകെട്ടില്‍ വന്ന ചിത്രമാണ് ഹിറ്റ്ലര്‍.
സിദ്ധിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. മമ്മൂട്ടി ഹിറ്റ്ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.
സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിന്നും സിദ്ധിഖ് സ്വതന്ത്ര സംവിധായകനായി മാറിയ ചിത്രം കൂടിയായിരുന്നു ഹിറ്റ്ലര്‍.സിദ്ധിഖിനൊപ്പം ലാലും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സിദ്ധിഖ് എഴുതുന്ന സിനിമകള്‍ക്കൊക്കെ ഒരു അന്യഭാഷാമാനം കൂടിയുണ്ട്.
അതുംകൂടി ലക്ഷ്യമാക്കിയിട്ടുണ്ട് എന്ന് ചിലപ്പോ നമ്മുക്കൊക്കെ തോന്നാറുണ്ട്. തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. മലയാളത്തില്‍ ആവശ്യമില്ലാത്ത ഹീറോയിസത്തിന്റെ എലമെന്റ് അല്‍പ്പം ഒന്ന് കൂട്ടിവെക്കുന്നു, അങ്ങനെ.
ഇത് കേട്ട് എനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നായിരുന്നു ലാലിന്റെ മറുപടി. അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അത് ആളുകളൊക്കെ വെറുതെ പറയുന്നതാണെന്നും ആരോ ഒകെ പറഞ്ഞുണ്ടാക്കിയതാണെന്നും സിദ്ധിഖ് പറയുന്നു.
എനിക്ക് തോന്നുന്നു ബോഡിഗാര്‍ഡ് ഇറങ്ങിയ ശേഷമാണ് അത്തരത്തിലൊരു സംസാരമുണ്ടായത്. ബോഡിഗാര്‍ഡിന്റെ നിര്‍മ്മാതാവാണ് അത് എല്ലാവരോടും പറഞ്ഞുപരത്തുന്നത്.ഞാന്‍ സിനിമ എടുക്കുന്നത് ഇതൊരു ടെസ്റ്റാണ്. ഇത് കൊണ്ടുപോയിട്ട് ഇത് തമിഴിലും തെലുങ്കിലും ഒകെ കൊണ്ടുപോയിട്ട് അയാള്‍ കാശുണ്ടാക്കും. നമ്മള് പെരുവഴിയാക്കും എന്ന് പറയുന്ന ഒരു ഒരു ടോണ്‍ ഉണ്ടാക്കിയത് അവിടെ നിന്നാണ്.
ഇപ്പോ ഉദാഹരണത്തിന് ഹിറ്റ്ലര്‍ സിനിമയെടുക്കുമ്പോള്‍ ലാല്‍ പോലും എന്നോട് പറഞ്ഞു, നമുക്ക് മമ്മൂക്കയെ പാന്റിടിച്ചാലോ. ഡബ് ചെയ്യുകയും ചെയ്യാം. അപ്പോ ഞാന്‍ പറഞ്ഞു അത് ശരിയാകില്ലെന്ന്.കാരണം അതൊരു മലയാളി ക്യാരക്ടറാണ്.
അതില്‍ മമ്മൂക്ക ഒരു നാടനാണ്. മുണ്ട് ഉടുത്ത് തന്നെ അഭിനയിക്കണം. മമ്മൂക്കയും പറഞ്ഞു. നമുക്ക് ഡബ്ബ് ചെയ്യാം, പാന്റിട്ടാ പോരെ. എന്നാല്‍ ഹിറ്റ്ലര്‍ മുണ്ടുടുത്തിട്ട് തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞശേഷമാണ് അങ്ങനെ എടുത്തത്.
അതുപോലെ തന്നെ ലാലും മമ്മൂക്കയുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. മുടി ഇങ്ങനെ പുറകിലോട്ട് ചീകി വെക്കണം എന്ന് പറഞ്ഞിട്ട്.നമ്മുടെ കണ്സപ്റ്റിലുളള ഒരു കഥാപാത്രം അങ്ങനെയായിരുന്നു. അപ്പോ ആദ്യം മമ്മൂക്ക പറഞ്ഞു അങ്ങനെ പറ്റില്ല, ഞാന്‍ ഇങ്ങനെയൊരു ഹെയര്‍സ്റ്റൈലിലെ അഭിനയിക്കുകയുളളു എന്ന്.
മമ്മൂക്ക പറഞ്ഞതിനോട് ഞാന്‍ ഒകെ പറഞ്ഞെങ്കിലും ലാല്‍ പറഞ്ഞു, ഇല്ല മമ്മൂക്ക അത് ഇങ്ങനെ തന്നെ വേണം എന്ന്. അപ്പോഴും മമ്മൂക്ക പറഞ്ഞു. ഇല്ല ഞാന്‍ ഇങ്ങനെയെ അഭിനയിക്കുകയുളളു എന്ന്.അത് കേട്ട് നിര്‍മ്മാതാവായ ലാല്‍ ഒന്നും മിണ്ടാതെ അങ്ങോട്ട് മാറിനിന്നു. പിന്നെ റിഹേഴ്സല്‍ ഒകെ മമ്മൂക്ക പറഞ്ഞ ഹെയര്‍ സ്റ്റൈലില്‍ ആയിരുന്നു എടുത്തത്.
എന്നാല്‍ ഷോട്ട് ആയപ്പോള്‍ ജോര്‍ജ്ജിനെ വിളിച്ച് ലാല്‍ പറഞ്ഞതു പോലെ മമ്മൂക്ക മുടി ചീകി വെച്ചു. എന്നിട്ടാണ് അഭിനയിച്ചത്. പിന്നാലെ നിനക്ക് സമാധാനമായോ എന്ന് മമ്മൂക്ക ലാലിനോട് ചോദിക്കുകയും ചെയ്തു. സിദ്ധിഖ് അഭിമുഖത്തില്‍ പറഞ്ഞു.
Siddique Lal is one of the most acclaimed directors of Layala cinema. Audiences were overwhelmed by the movies that lined up the superstars