വിജയ്‌യുടെ മകൻ ജാസൺ സഞ്ജയാണ് കുറച്ചു നാളുകളായി സോഷ്യൽ ലോകത്തെ താരം. ജാസണിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. അടുത്തിടെ രാത്രിയിൽ ഡ്രൈവ് ചെയ്തു പോകുന്ന ജാസണിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.കൂട്ടുകാർക്കൊപ്പം കാറിൽ പാട്ട് ആസ്വദിച്ച് ഡാൻസ് കളിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നൈറ്റ് പാർട്ടി മൂഡിലാണ് ജാസണും കൂട്ടുകാരുമെന്ന് വീഡിയോയിൽനിന്നും വ്യക്തം. കൂട്ടുകാർക്കൊപ്പമുളള ജാസണിന്റെ ഒരു ഫോട്ടോയും അടുത്തിടെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.
https://www.instagram.com/p/CLqpq6DD2wU/?utm_source=ig_web_copy_link
നേരത്തെ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ജാസണിന്റെ വീഡിയോയാണ് വൈറലായത്. സെക്കൻഡുകൾ മാത്രമുളള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.സംവിധായകനും നിർമാതാവും എഴുത്തുകാരനുമായിരുന്ന മുത്തച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെയും അച്ഛന്റ വിജയ്‌യുടെയും പാത പിൻതുടർന്ന് സിനിമ തന്നെയാണ് ജാസണും കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജാസൺ. ജംങ്ഷൻ എന്ന ഷോർട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് ജാസൺ. തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നായിരുന്നു ജാസൺ ചിത്രമൊരുക്കിയത്. വിജയ്‌യെ പോലെ മകനും നടനാവുമോ അതോ സംവിധാന രംഗത്തേക്കാണോ കടക്കുക എന്നറിയാനുളള ആകാംക്ഷയിലാണ് ദളപതി ആരാധകർ.

രണ്ടുമക്കളാണ് വിജയ്- സംഗീത ദമ്പതികൾക്ക്. സഞ്ജയും ദിവ്യ സാഷയും. രണ്ടു പേരും അച്ഛന്റെ സിനിമകളിൽ ബാലതാരങ്ങളായി തലകാണിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ മകൻ സഞ്ജയ് വിജയ്‌യോടൊപ്പം അഭിനയിച്ചിരുന്നു, ‘തെരി’യിൽ മകൾ ദിവ്യ സാഷയും.
Content Highlight: Vijay's son's night party dance with friends;

































