---
title: "ഞാൻ നിന്റെ ഗാഥാ ജാം, എവിടെ പോയാലും കൂടെ കാണും;ഗീതു മോഹന്‍ദാസിന് ആശംസകളുമായി മഞ്ജു "
english_title: "I will see your Gatha Jam wherever I go; Manju with Geethu Mohandas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2577/i-will-see-your-gatha-jam-wherever-i-go-manju-with-geethu-mohandas"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bf37278a2d2_.jpg"
keywords: []
---

# ഞാൻ നിന്റെ ഗാഥാ ജാം, എവിടെ പോയാലും കൂടെ കാണും;ഗീതു മോഹന്‍ദാസിന് ആശംസകളുമായി മഞ്ജു 

> **Lead Summary:** > നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേരുകയാണ് ഗീതുവിന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളും നടിയുമായ മഞ്ജുവാര്യർ. “ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ…ഞാൻ നിന്റെ ഗാഥാ ജാം,” എന്നാണ് മഞ്ജു കുറിക്കുന്നത്.നടി പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

## Article Content

> നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേരുകയാണ് ഗീതുവിന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളും നടിയുമായ മഞ്ജുവാര്യർ. “ജന്മദിനാശംസകൾ പ്രിയപ്പെട്ടവളെ…ഞാൻ നിന്റെ ഗാഥാ ജാം,” എന്നാണ് മഞ്ജു കുറിക്കുന്നത്.നടി പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം മടിക്കാറില്ല.അഞ്ചാം വയസ്സിലാണ് ബാലതാരമായി ഗീതു അഭിനയരംഗത്ത് എത്തുന്നത്. ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമായിരുന്നു ഗീതുവിന്റെ ആദ്യസിനിമ. ചിത്രത്തിലെ ദീപ എന്ന കഥാപാത്രത്തെ ഗീതു അനശ്വരമാക്കി. പിന്നീട് എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് എൻ ബൊമ്മക്കുട്ടി അമ്മക്ക് ഉൾപ്പെടെ നാലോളം സിനിമകളിൽ കൂടി ബാലതാരമായി വേഷമിട്ടു.

ഒരിടവേളയ്ക്ക് ശേഷം ഗീതു തിരിച്ചെത്തുന്നത് ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ്. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, പകൽപ്പൂരം, കണ്ണകി, മുല്ലവള്ളിയും തേന്മാവും, അകലെ, നാലു പെണ്ണുങ്ങൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഗീതു അവതരിപ്പിച്ചു.

സംവിധാനരംഗത്തേക്ക് ചുവടുമാറുന്ന ഗീതുവിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. 2009ൽ ഗീതു സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് ഗീതു സംവിധാനം ചെയ്ത ലയേഴ്സ് ഡയസ് എന്ന ഹിന്ദിചിത്രവും ഏറെ നിരൂപക പ്രശംസ നേടുകയും ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ദേശീയ പുരസ്കാരം നേടുകയും ചെയ്തു. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രവും അടുത്തിടെ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2577/i-will-see-your-gatha-jam-wherever-i-go-manju-with-geethu-mohandas)