---
title: "അഭിനയത്തിലും പുലിയാണെന്ന് കാണിച്ച് വൃദ്ധി വിശാല്‍;മീരാജാസ്മിന്‍ വരെ ഞെട്ടിക്കാണുമെന്ന് ആരാധകര്‍ "
english_title: "Fans say that Vriddhi Vishal and Mirajasmin will be shocked to see that he is also a leopard in acting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2575/fans-say-that-vriddhi-vishal-and-mirajasmin-will-be-shocked-to-see-that-he-is-also-a-leopard-in-acting"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bf14e329c78_vridhi.jpg"
keywords: []
---

# അഭിനയത്തിലും പുലിയാണെന്ന് കാണിച്ച് വൃദ്ധി വിശാല്‍;മീരാജാസ്മിന്‍ വരെ ഞെട്ടിക്കാണുമെന്ന് ആരാധകര്‍ 

> **Lead Summary:** വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ ഇന്ന് കുറവായിരിക്കും. കാരണം സോഷ്യൽ മീഡിയയുടെ മുഴുവൻ ഹൃദയം കീഴടക്കിയിരുന്നു വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കികുട്ടിയുടെ ഡാൻസ് വീഡിയോ. ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധിക്കുട്ടി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

## Article Content

വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ ഇന്ന് കുറവായിരിക്കും. കാരണം സോഷ്യൽ മീഡിയയുടെ മുഴുവൻ ഹൃദയം കീഴടക്കിയിരുന്നു വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കികുട്ടിയുടെ ഡാൻസ് വീഡിയോ. ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധിക്കുട്ടി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

ഇപ്പോഴിതാ ഡാൻസിൽ മാത്രമല്ല വൃദ്ധി മോൾ അഭിനയത്തിലും പുലിയാണ് എന്ന് വീടും തെളിയിച്ചിരിക്കുകയാണ്. രസതന്ത്രം സിനിമയിലെ മോഹൻലാലും മീര ജാസ്മിനും തമ്മിലുള്ള ഒരു ഭാഗത്തിലെ മീരാജാസ്മിന്റെ ഡയലോഗ് മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് വൃദ്ധി മോൾ. നിമിഷനേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

നിരവധിപേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട് മീരാജാസ്മിൻ വരെ ഞെട്ടിക്കാണും എന്നാണ് പലരും പറയുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോളായി വന്ന് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് വൃദ്ധി. ഡാൻസർമാരായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ.

വൃദ്ധി വിശാല്‍ ഇതിനോടകം തന്നെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി വേഷമിടുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരം ഈ കുഞ്ഞുതാരത്തിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2575/fans-say-that-vriddhi-vishal-and-mirajasmin-will-be-shocked-to-see-that-he-is-also-a-leopard-in-acting)