---
title: "ചിരുവിൻ്റെ ഓർമ്മയിൽ മേഘ്ന, വിതുമ്പലോടെ ആരാധകരും"
english_title: "Meghna in the memory of Chiru, and fans with seeds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2568/meghna-in-the-memory-of-chiru-and-fans-with-seeds"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bdea58dba44_meghna.jpg"
keywords: []
---

# ചിരുവിൻ്റെ ഓർമ്മയിൽ മേഘ്ന, വിതുമ്പലോടെ ആരാധകരും

> **Lead Summary:** കഴിഞ്ഞ വർഷം ഈ ദിവസത്തിലായിരുന്നു തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ തൻ്റെ മുപ്പത്തിയൊൻപതാം വയസ്സിലാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. നടി മേഘ്ന രാജിൻ്റെ ഭർത്താവ് കൂടിയായ ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയായിരുന്നു മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. പിന്നീട് മേഘ്ന വേദനകളിൽ നിന്ന് മോചിതയാകാൻ ആരാധകർ ഒന്നടങ്കം താരത്തിനൊപ്പം പിന്തുണയുമായി നിന്നു. കുഞ്ഞിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിൻ്റെ ജനനസമയത്തുമൊക്കെ ആരാധകർ മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നു.

## Article Content

കഴിഞ്ഞ വർഷം ഈ ദിവസത്തിലായിരുന്നു തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടൻ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ തൻ്റെ മുപ്പത്തിയൊൻപതാം വയസ്സിലാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. നടി മേഘ്ന രാജിൻ്റെ ഭർത്താവ് കൂടിയായ ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയായിരുന്നു മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. പിന്നീട് മേഘ്ന വേദനകളിൽ നിന്ന് മോചിതയാകാൻ ആരാധകർ ഒന്നടങ്കം താരത്തിനൊപ്പം പിന്തുണയുമായി നിന്നു. കുഞ്ഞിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിൻ്റെ ജനനസമയത്തുമൊക്കെ ആരാധകർ മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നു.

പിന്നീട് മേഘ്നയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും കുഞ്ഞിൻ്റെ വിശേഷങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഓരോ വിശേഷങ്ങളും സൈബറിടത്തിൽ വൈറലായിരുന്നു. കുഞ്ഞിനു പേരിട്ട വിവരവും മറ്റും കൂടാതെ ചിരഞ്ജീവിയുടെ അവസാന ചിത്രത്തിൻ്റെ ട്രെയിലർ ജൂനിയർ ചിരു പങ്കുവെച്ചതുമൊക്കെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോഴിതാ തൻ്റെ പ്രിയതമൻ്റെ വേർപാടിൻ്റെ ഒരു വർഷത്തിൽ ചിരഞ്ജീവിയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്ന., ആരാധകരൊക്കെ നിറകണ്ണുകളോടെയാണ് മേഘ്നയുടെ ചിത്രത്തിന് ലൈക്കും കമൻ്റും ഷെയറുമൊക്കെ നൽകുന്നത്. ചിരഞ്ജീവിയുടെ മരണ ശേഷം നടന്ന മേഘനയുടെ സീമന്തച്ചടങ്ങിൽ ചിരുവിൻ്റെ കൂറ്റൻ ഫ്ലക്സൊരുക്കിയതും ആരാധകർക്ക് നൊമ്പരമായിരുന്നു.

2018ലായിരുന്നു മേഘ്‌ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. ചീരുവിന്‌റെ ഓര്‍മ്മ ദിവസത്തില്‍ മേഘ്‌ന രാജ് പോസ്റ്റ് ചെയ്ത ഭര്‍ത്താവിനൊപ്പമുളള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങള്‍, എന്റേത് എന്ന ക്യാപ്ഷനോടെയാണ് പ്രിയതമനൊപ്പമുളള ചിത്രം നടി പങ്കുവെച്ചത്. സഹോദരൻ അർജ്ജുൻ സർജയും ജ്യേഷ്ഠൻ്റെ ഓർമ്മ പങ്കിട്ടിട്ടുണ്ട്.

മേഘ്നയുടെ പോസ്റ്റിന് കമൻ്റുകളുമായി പ്രേക്ഷകരുടെ പ്രിയങ്കരരായ നസ്രിയയും ഫഹദും പന്നഗ ഭരണ എന്ന സംവിധായകൻ എന്നിവരും എത്തിയിട്ടുണ്ട്. നിരവധി ആരാധകരും ചിത്രത്തിന് കമൻ്റുമായി രംഗത്തെത്തിയിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2568/meghna-in-the-memory-of-chiru-and-fans-with-seeds)