---
title: "സോഷ്യൽമീഡിയയിലെ എക്സ്‍പ്രഷൻ ക്യൂൻ; ഏയ്ഞ്ചൽ റിതി"
english_title: "Expression Queen on Social Media; Angel Riti"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2566/expression-queen-on-social-media-angel-riti"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bdd35c79a0f_rithi.jpg"
keywords: []
---

# സോഷ്യൽമീഡിയയിലെ എക്സ്‍പ്രഷൻ ക്യൂൻ; ഏയ്ഞ്ചൽ റിതി

> **Lead Summary:** കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുന്ന വീഡിയോകൾക്ക് പിന്നിലെ മിടുക്കികുട്ടി. ഇൻഡോ അമേരിക്കൻ റാപ്പർ രാജ് കുമാരിയുടെ സിറ്റി സ്ലംസ് എന്ന ശ്രദ്ധേയ ആൽബത്തിലെ റൺ റൺ എന്ന ഗാനത്തിനൊപ്പം ഭാവചലനങ്ങളുമായി ചുണ്ടനക്കിയുള്ള വീഡിയോയാണ് ഈ പെൺകുട്ടിയെ ക്ഷണ നേരം കൊണ്ട് വൈറലാക്കിയത്.

## Article Content

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുന്ന വീഡിയോകൾക്ക് പിന്നിലെ മിടുക്കികുട്ടി. ഇൻഡോ അമേരിക്കൻ റാപ്പർ രാജ് കുമാരിയുടെ സിറ്റി സ്ലംസ് എന്ന ശ്രദ്ധേയ ആൽബത്തിലെ റൺ റൺ എന്ന ഗാനത്തിനൊപ്പം ഭാവചലനങ്ങളുമായി ചുണ്ടനക്കിയുള്ള വീഡിയോയാണ് ഈ പെൺകുട്ടിയെ ക്ഷണ നേരം കൊണ്ട് വൈറലാക്കിയത്.

നിരവധി നടന്മാരും നടിമാരും ഉൾപ്പെടെ സോഷ്യൽമീഡിയയിലൂടെ ഈ വീഡിയോ പങ്കുവയ്ക്കുകയുണ്ടായി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ ക്ഷണനേരം കൊണ്ട് ഈ കുട്ടിയുടെ വീഡിയോ വൈറലാകുകയുണ്ടായി. കാഴ്ചയിൽ മലയാളിയാണെന്ന് തോന്നുമെങ്കിലും ആള് മലയാളികുട്ടിയല്ല. കൊൽക്കത്ത സ്വദേശിയാണ് ഏയ്ഞ്ചൽ റിതി എന്ന ഈ യുകെജിക്കാരി.

നടനും സംവിധായകനുമായ ഗിന്നസ് പക്രു ഉള്‍പ്പെടെ നിരവധിപേർ അടുത്തിടെ റിതിക്കുട്ടിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 15 സെക്കൻഡുള്ള വീഡിയോയിൽ മുഖത്ത് വിരിയുന്ന ക്യൂട്ട് എക്സ്‍പ്രഷൻസാണ് എല്ലാവരേയും റിതിയുടെ ആരാധകരാക്കിയത്. ആരാണ് ഈ കുട്ടിയെന്നായി പിന്നാലെ ഏവരുടേയും അന്വേഷണം.

[https://youtu.be/bDgorMvlZj8](https://youtu.be/bDgorMvlZj8)

കൊൽക്കത്ത സ്വദേശിയായ ഏയ്ഞ്ചൽ റിതിയാണ് ഈ പെൺകുട്ടി. മാതാപിതാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോകൾ വൈറലായത്. അറുപതിനായിരത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റയിൽ റിതിക്കുട്ടിക്കുള്ളത്. രവി മേഹ്ത, ജ്യോതി മെഹ്റ എന്നിവരുടെ മകളാണ് ഏയ്ഞ്ച റിതി. അച്ഛൻ ബിസിനസുകാരനാണ്, അമ്മ പോലീസ് കോൺസ്റ്റബിളും.

കണ്ണുകൾ കൊണ്ടും പുരികക്കൊടികൾ കൊണ്ടുമൊക്കെയുള്ള റിതിക്കുട്ടിയുടെ ഭാവാഭിനയങ്ങളാണ് വീഡിയോകളിലെ പ്രത്യേകത. ചെറുപ്പം മുതൽ പാട്ടും മറ്റുമൊക്കെ കേൾക്കുമ്പോൾ മുഖത്ത് ഓരോന്ന് റിതി കാണിക്കുമായിരുന്നു. അതുകണ്ടാണ് മകളുടെ വീഡിയോകൾ അമ്മ ജ്യോതി എടുത്തുതുടങ്ങിയത്. ടിക് ടോകിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ അക്കൌണ്ട് തുടങ്ങിയതോടെ വൈറലാവുകയായിരുന്നു വീഡിയോകൾ.

നിരവധിപേർ രാജ് കുമാരിയുടെ ഗാനരംഗത്തിനൊപ്പിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും റിതിയുടേത് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഇംഗ്ലീഷ് വരികളുടെ ചുണ്ടുകൊണ്ടുള്ള ചലനങ്ങളും മുഖത്തെ ഭാവ പ്രകടനവും ടൈമിങ്ങിലുള്ള ആറ്റിറ്റ്യൂഡുമൊക്കെ ഒരേ സമയം കിറുകൃത്യമായി ചെയ്തുള്ള വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2566/expression-queen-on-social-media-angel-riti)