---
title: "ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയുടെ വരുമാനം പത്തുലക്ഷത്തിനു മുകളില്‍"
english_title: "Basheer Bashi's second wife Mashoora has an income of over Rs 10 lakh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2564/basheer-bashis-second-wife-mashoora-has-an-income-of-over-rs-10-lakh"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bdbcc248f6a_.jpg"
keywords: []
---

# ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയുടെ വരുമാനം പത്തുലക്ഷത്തിനു മുകളില്‍

> **Lead Summary:** ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ഷോയിൽ പകുതിയിൽ അധികം ദിവസവും ബഷീർ ഷോയിൽ ഉണ്ടായിരുന്നു. ആദ്യ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങൾക്ക് ഒപ്പമായിരുന്നു ബഷീർ ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ എത്തിയത്.

## Article Content

ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. ഷോയിൽ പകുതിയിൽ അധികം ദിവസവും ബഷീർ ഷോയിൽ ഉണ്ടായിരുന്നു. ആദ്യ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങൾക്ക് ഒപ്പമായിരുന്നു ബഷീർ ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ എത്തിയത്.

ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്.ഇപ്പോളിതാ മഷൂറയുടെ പുതിയ വിശേഷമാണ് വൈറലാവുന്നത്. കഴിഞ്ഞദിവസമാണ് ഒരു മില്യൺ സബ്നെക്രൈബേഴ്സിനെ മഷൂറ സ്വന്തമാക്കിയത്. വിവാഹത്തിന് ശേഷവും പഠനം തുടരുകയായിരുന്നു മഷൂറ. മഷൂറക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

കോളേജിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം അതിനെയെല്ലാം അതിജീവിച്ചിരിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും തളരാതെ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് ഡിസ്റ്റിൻങ്ക്ഷനോടെയാണ് മഷൂറ പാസായത്. ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ല, അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്ന് ബഷീർ പറഞ്ഞു. അന്ന് കളിയാക്കിയവർ ഇന്ന് തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നും മഷൂറ വ്യക്തമാക്കി.പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി. പലപ്പോഴും ബഷീർ ഭാര്യമാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2564/basheer-bashis-second-wife-mashoora-has-an-income-of-over-rs-10-lakh)