---
title: "തന്റെ പ്രിയപ്പെട്ട ഹീറോയെ  വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം -സായ് പല്ലവി"
english_title: "He wanted to marry his favorite hero - Sai Pallavi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2562/he-wanted-to-marry-his-favorite-hero-sai-pallavi"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bdaa8bb4f31_sai pallavi.jpg"
keywords: []
---

# തന്റെ പ്രിയപ്പെട്ട ഹീറോയെ  വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം -സായ് പല്ലവി

> **Lead Summary:** യുവനടൻ നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി സായ് പല്ലവി. പിന്നീട് ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിലും ഫഹദ് നായകനായ അതിരൻ എന്ന സിനിമയിലും സായ് പല്ലവി എത്തിയിരുന്നു.അതേ സമയം മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കൈനിറയെ ആരാധകരാണ് നടിക്കുള്ളത്. ചിത്രത്തിനോടൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

## Article Content

യുവനടൻ നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി സായ് പല്ലവി. പിന്നീട് ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രത്തിലും ഫഹദ് നായകനായ അതിരൻ എന്ന സിനിമയിലും സായ് പല്ലവി എത്തിയിരുന്നു.അതേ സമയം മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കൈനിറയെ ആരാധകരാണ് നടിക്കുള്ളത്. ചിത്രത്തിനോടൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായും നടി പറയുന്നു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറവലായിട്ടുണ്ട്. തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം.

**

സായ് പല്ലവിയുടെ വാക്കകൾ ഇങ്ങനെ:**

ചെറുപ്പം മുതലെ താൻ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നു. താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായിരുന്നു. ചിത്രീകരണ സമയത്ത് തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു.

ചെറുപ്പത്തിൽ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി അഭിമുഖത്തിലൂടെ പറയുന്നു. കൂടാതെ സൂര്യയോടുള്ള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. 2019ൽ സൂര്യ സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ.

**

സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തിയിരുന്നു. നന്ദ ഗോപാലൻ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. അതേ സമയം സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാത്ത സായ്പല്ലവി ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്ര ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. ആന്തോളജി വിഭാഗത്തിൽപ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം.

നെറ്റ്ഫ്‌ലിക്‌സ് റിലീസായി എത്തിയ ചിത്രത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഊർ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. സായ് പല്ലവിയ്‌ക്കൊപ്പം പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2562/he-wanted-to-marry-his-favorite-hero-sai-pallavi)