---
title: "#rashmikamandanna | 'എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല, ഹൃദയഭേദകം'; അല്ലു അർജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി രശ്മിക മന്ദാന"
english_title: "#Putting #all #blame #one #person #not #fair #heartbreaking #RashmikaMandana #reacts #AlluArjun #arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/256020/putting-all-blame-one-person-not-fair-heartbreaking-rashmikamandana-reacts-alluarjun-arrest"
published_at: "2024-12-13T19:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c3bfc23009_allu.jpg"
keywords: []
---

# #rashmikamandanna | 'എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല, ഹൃദയഭേദകം'; അല്ലു അർജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി രശ്മിക മന്ദാന

> **Lead Summary:** **നട**ന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടിയും 'പുഷ്പ'യിൽ അല്ലു അര്‍ജുന്റെ സഹതാരവുമായ രശ്മിക മന്ദാന. സംഭവത്തെ അവിശ്വസനീയവും ഹൃദയഭേദകവുമെന്നാണ് രശ്മിക വിശേഷിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അല്ലു അർജുന് പിന്തുണയുമായി രശ്മിക എത്തിയത്.

## Article Content

**നട**ന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടിയും 'പുഷ്പ'യിൽ അല്ലു അര്‍ജുന്റെ സഹതാരവുമായ രശ്മിക മന്ദാന. സംഭവത്തെ അവിശ്വസനീയവും ഹൃദയഭേദകവുമെന്നാണ് രശ്മിക വിശേഷിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അല്ലു അർജുന് പിന്തുണയുമായി രശ്മിക എത്തിയത്.

> "ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണ്.

> എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും അവിശ്വസനീയവും ഹൃദയഭേദകവുമാണ്", ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രശ്മിക പ്രതികരിച്ചു.

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. പുഷ്പ 2-ല്‍ നായിക രശ്മിക മന്ദാനയായിരുന്നു.

അതിനിടെ, അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/256020/putting-all-blame-one-person-not-fair-heartbreaking-rashmikamandana-reacts-alluarjun-arrest)