---
title: "അതിനെക്കാള്‍ വലുതായി എനിക്ക് ജീവിതത്തില്‍ മറ്റൊന്നും ഇല്ല; മനസ്സ് തുറന്ന് താരം "
english_title: "Now Arya is talking about what she fears most in life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25583/now-arya-is-talking-about-what-she-fears-most-in-life"
published_at: "2022-02-10T14:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204d8ae16159_ARYA.jpg"
keywords: []
---

# അതിനെക്കാള്‍ വലുതായി എനിക്ക് ജീവിതത്തില്‍ മറ്റൊന്നും ഇല്ല; മനസ്സ് തുറന്ന് താരം 

> **Lead Summary:** അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് ആര്യ. താരം ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഷോ അവസാനിക്കുന്നത് വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ ആര്യക്ക് കഴിഞ്ഞു.

## Article Content

അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് ആര്യ. താരം ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഷോ അവസാനിക്കുന്നത് വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ ആര്യക്ക് കഴിഞ്ഞു.

നടിക്ക് പുറത്തും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം മകള്‍ ആര്യക്കൊപ്പം ആണ്. ഇതെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവും അധികം ഭയക്കുന്ന കാര്യത്തെ കുറിച്ചാണ് ആര്യ പറയുന്നത്.

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമോ എന്നതാണ് തന്റെ ഏറ്റവും വലിയ പേടിയെന്ന് ആര്യ പറയുന്നു. അതിനെക്കാള്‍ വലുതായി എനിക്ക് ജീവിതത്തില്‍ മറ്റൊന്നും ഇല്ല. അത് എന്നന്നേക്കുമായുള്ള നഷ്ടമാണെങ്കിലും, നമ്മളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുടെ വേര്‍പിരിയലാണെങ്കിലും അതാണ് എന്റെ ഏറ്റവും വലിയ വേദന.

ഇഷ്ടപ്പെടുന്നവരുടെ വേര്‍പിരിയല്‍ എനിക്ക് സഹിക്കാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ത്തും തളര്‍ന്ന് പോകും. അങ്ങനെ ആരെങ്കിലും ജീവിതത്തില്‍ നിന്ന് അകന്ന് പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി ആര്യ ബാബു പറഞ്ഞു.

അതേസമയം കുറച്ചു മാസങ്ങള്‍ക്കുമുമ്പ് പ്രണയിച്ച ആള്‍ തന്നെ വിട്ടുപോയതിനെക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. തന്നെ ഒരുപാട് തളര്‍ത്തിയ സംഭവമായിരുന്നു അത് എന്നും പലവട്ടം ഈ താരം പറഞ്ഞിരുന്നു.

ബിഗ് ബോസിലേക്ക് പോവും വരെ ആ പ്രണയം നല്ലതുപോലെ മുന്നോട്ട് പോയിരുന്നു, എന്നാല്‍ തിരിച്ചുവന്നപ്പോള്‍ ആള് ആര്യയെ ഒഴിവാക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ ആര്യ പിന്നീട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു . ആ പ്രണയ നഷ്ടപ്പെട്ടത്തെ കുറിച്ച് ആര്യ തന്നെയാണ് തുറന്നു പറഞ്ഞത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/25583/now-arya-is-talking-about-what-she-fears-most-in-life)