---
title: "മിണ്ടാപ്രാണികൾക്കും മനസുണ്ട് വികാരങ്ങളുണ്ട് ...വിടപറഞ്ഞ തന്റെ പാപ്പാനെ കാണാൻ പല്ലാട്ട് ബ്രെഹ്മദത്തൻ എത്തിയപ്പോൾ , കണ്ണീർക്കാഴ്ച വീഡിയോ കാണാം"
english_title: "Silent creatures also have feelings ... When Pallat Brehmadathan arrives to see his departed father, you can watch the tearful video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2554/silent-creatures-also-have-feelings-when-pallat-brehmadathan-arrives-to-see-his-departed-father-you-can-watch-the-tearful-video"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bb1433379e1_.jpg"
keywords: []
---

# മിണ്ടാപ്രാണികൾക്കും മനസുണ്ട് വികാരങ്ങളുണ്ട് ...വിടപറഞ്ഞ തന്റെ പാപ്പാനെ കാണാൻ പല്ലാട്ട് ബ്രെഹ്മദത്തൻ എത്തിയപ്പോൾ , കണ്ണീർക്കാഴ്ച വീഡിയോ കാണാം

> **Lead Summary:** ഒരുപാട് വിലപ്പെട്ട ജീവനുകൾ കോവിഡ് മൂലവും അല്ലാതെയും പൊലിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തൻ്റെ പ്രിയ പാപ്പാന് അന്ത്യപ്രണാമം അർപ്പിച്ച് ബ്രെഹ്മദത്തന്‍ .കുറചു മുമ്പ് വരെ വയറ് നിറച്ചു വാരിത്തന്നവൻ , വയറ് നിറച്ചവനാണ് ദൈവം ആ ദൈവത്തിനോടുള്ള ഇഷ്ട്ടം സ്നേഹമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

## Article Content

ഒരുപാട് വിലപ്പെട്ട ജീവനുകൾ കോവിഡ് മൂലവും അല്ലാതെയും പൊലിഞ്ഞു പൊയ്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തൻ്റെ പ്രിയ പാപ്പാന് അന്ത്യപ്രണാമം അർപ്പിച്ച് ബ്രെഹ്മദത്തന്‍ .കുറചു മുമ്പ് വരെ വയറ് നിറച്ചു വാരിത്തന്നവൻ , വയറ് നിറച്ചവനാണ് ദൈവം ആ ദൈവത്തിനോടുള്ള ഇഷ്ട്ടം സ്നേഹമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

മനുഷ്യനേക്കാൾ എത്രയോ സ്നേഹം മൃഗങ്ങൾക്ക് ഉണ്ട് എന്ന് തെളിയിക്കുന്ന എത്രയെത്രയോ സംഭവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു , സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങളെ കഴിഞ്ഞേ മനുഷ്യന് പോലും സ്ഥാനം ഉള്ളു എന്ന് തെളിയിക്കുന്ന എത്രയെത്രയോ സംഭവങ്ങൾ . ഇപ്പോഴിതാ വിട പറഞ്ഞ തന്റെ എല്ലാം എല്ലാമായ പാപ്പാനെ അവസാനമായി കാണാൻ എത്തുന്ന ആനയുടെ വിഡിയോയാണ് ഇപ്പോൾ ഏവരുടെയും കണ്ണു നിറയ്ക്കുന്നത് . ഉമ്മറ തിണ്ണയിൽ വെള്ള തുണി പുതച്ച് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ജീവനായ പാപ്പാൻ ഓമനച്ചേട്ടനെ കണ്ടുനിൽക്കാൻ ബ്രെഹ്മദത്തൻ എന്ന മിണ്ടാപ്രാണിയായ ആനക്ക് സാധിച്ചില്ല . ആ കാഴ്ച കണ്ട് തുമ്പി കൈകൊണ്ട് ആകാശത്തേക്ക് രണ്ട് മൂന്നു പ്രാവിശ്യം ചുഴറ്റി പുറകിലേക്ക് മാറി നിൽക്കാനേ പല്ലാട്ട് ബ്രെഹ്മദത്തന് സാധിച്ചുള്ളൂ . കാൽ നൂറ്റാണ്ടായി ബ്രെഹ്മദത്തനെ വഴി നടത്തിച്ച പാപ്പാൻ ആയിരുന്നു ഓമന ചേട്ടൻ എന്ന ദാമോദരൻ നായർ . കാഴ്ചക്കാരിൽ ആരോ പകർത്തിയ വീഡിയോ യാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് .

[https://youtu.be/jzN_Ey1OTX0?t=6](https://youtu.be/jzN_Ey1OTX0?t=6)

പാലാ സ്വദേശിയായ പല്ലാട്ട് രാജേഷ് ബ്രെഹ്മദത്തനെ വാങ്ങുമ്പോൾ ഒപ്പം എത്തിയതാണ് പാപ്പാൻ ആയിരുന്ന ഓമനച്ചേട്ടൻ . ആർക്കും നോക്കാൻ കഴിയുന്ന തരത്തിൽ ശാന്ത സ്വഭാവക്കാരനാക്കി പല്ലാട്ട് ബ്രെഹ്മദത്തനെ മാറ്റിയെടുത്തത് ഓമന ചേട്ടൻ ആയിരുന്നു , ഒരിക്കൽ പോലും ബ്രെഹ്മദത്തനെ സ്നേഹിക്കുകയല്ലാതെ നോവിച്ചിട്ടില്ല എന്നതാണ് ഓമന ചേട്ടന്റെ പ്രത്യേകത എന്നാണ് ഉടമയായ രാജേഷ് പറയുന്നത് . ആന മോശക്കാരനാകുന്നതിൽ പാപ്പാന്മാർക്കും പങ്കുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് രാജേഷ് , എന്നാൽ ബ്രെഹ്മദത്തനെ സ്വന്തം മകനെ പോലെയാണ് ഓമന ചേട്ടൻ നോക്കിയത് എന്ന് പല്ലാട്ട് ബ്രെഹ്മദത്തന്റെ ഉടമയായ രാജേഷ് പറയുന്നു . 25 വർഷത്തോളമായി ഓമന ചേട്ടൻ പല്ലാട്ട് ബ്രെഹ്മദത്തന് ഒപ്പമുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/2554/silent-creatures-also-have-feelings-when-pallat-brehmadathan-arrives-to-see-his-departed-father-you-can-watch-the-tearful-video)