---
title: "ആനിയും ഉയര്‍ച്ചകളിലേക്ക്; സന്തോഷ വാര്‍ത്ത പങ്കിട്ട് താരം"
english_title: "Annie to the heights; The star who shared the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25528/annie-to-the-heights-the-star-who-shared-the-good-news"
published_at: "2022-02-10T11:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204a6d80f3f4_AANI.jpg"
keywords: []
---

# ആനിയും ഉയര്‍ച്ചകളിലേക്ക്; സന്തോഷ വാര്‍ത്ത പങ്കിട്ട് താരം

> **Lead Summary:** ഒരു കാലത്ത് സിനിമയില്‍ സജീവമായ നടിയാണ് ആനി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ ആനിക്ക് കഴിഞ്ഞിരുന്നു. വിവാഹശേഷം ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു താരം, എങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു പിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ആനി സിനിമയില്‍ നിന്നും പോയത്. ഇതിനിടെ മറ്റു ചാനല്‍ പരിപാടിയുമായി ആനി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

## Article Content

ഒരു കാലത്ത് സിനിമയില്‍ സജീവമായ നടിയാണ് ആനി. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ ആനിക്ക് കഴിഞ്ഞിരുന്നു. വിവാഹശേഷം ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു താരം, എങ്കിലും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു പിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ആനി സിനിമയില്‍ നിന്നും പോയത്. ഇതിനിടെ മറ്റു ചാനല്‍ പരിപാടിയുമായി ആനി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

1996ല്‍ സംവിധായകന്‍ ഷാജികൈലാസുമായുളള പ്രണയ വിവാഹത്തോടെയാണ് നടി സിനിമ വിട്ടത്. വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ആദ്യമേ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് ആനി പറഞ്ഞിരുന്നു. എന്നാല്‍ മറ്റു ചാനല്‍ പരിപാടിയില്‍ ആനി സജീവം ആണ്.

ഇതിനിടെ തിരുവനന്തപുരത്ത് റിങ്‌സ് ബൈ ആനി എന്ന റസ്റ്റോറന്റും നടത്തുന്നുണ്ട് നടി. തിരുവനന്തപുരത്ത് കവടിയാറില്‍ ആനിയുടെ റിങ്‌സ് ബൈ ആനി റസ്റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി . ഇപ്പോഴിതാ ആനിയുടെ റസ്റ്റോറന്റ് എറണാകുളത്ത് ഇടപ്പള്ളിയിലുമെത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവിട്ടത്.

ഫെബ്രുവരി 10നാണ് ഇടപ്പള്ളിയിലെ റസ്റ്റോറന്റിന്റെ ഉദ്ഘാടനം. ദേ ഞങ്ങളിങ്ങ് എത്തിയെന്നേ.. എന്ന തലവാചകവുമായാണ് റിങ്‌സ് ബൈ ആനി ഇടപ്പള്ളിയിലുമെത്തുന്ന വിവരം ആനി അറിയിച്ചിരിക്കുന്നത്. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറില്‍ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് റസ്റ്റോറന്റ് ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25528/annie-to-the-heights-the-star-who-shared-the-good-news)