---
title: "അല്ലിയുടെ നോട്ട്ബുക്ക് കണ്ട് അതിശയിച്ച് സുപ്രിയ"
english_title: "Supriya was surprised to see Alli's notebook"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2552/supriya-was-surprised-to-see-allis-notebook"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bb074a0730d_prithwi.jpg"
keywords: []
---

# അല്ലിയുടെ നോട്ട്ബുക്ക് കണ്ട് അതിശയിച്ച് സുപ്രിയ

> **Lead Summary:** പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകരുടെയും സ്വന്തം അല്ലിമോളാണ് അലംകൃത. അച്ഛനെ പോലെ തന്നെ വായനയിലും എഴുത്തിലും താൽപര്യമാണ് അലംകൃതയ്ക്ക്. അടുത്തിടെ മകൾ പുസ്തകം വായിക്കുന്നതിന്റെ ഫോട്ടോ സുപ്രിയ ഷെയർ ചെയ്തിരുന്നു.

## Article Content

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകരുടെയും സ്വന്തം അല്ലിമോളാണ് അലംകൃത. അച്ഛനെ പോലെ തന്നെ വായനയിലും എഴുത്തിലും താൽപര്യമാണ് അലംകൃതയ്ക്ക്. അടുത്തിടെ മകൾ പുസ്തകം വായിക്കുന്നതിന്റെ ഫോട്ടോ സുപ്രിയ ഷെയർ ചെയ്തിരുന്നു.

മകളെക്കുറിച്ച് പുതിയൊരു പോസ്റ്റ് പങ്കിടുകയാണ് സുപ്രിയ. താൻ ഇതുവരെ ശ്രദ്ധിക്കാതെ പോയ മകളുടെ കഴിവിനെ കുറിച്ചാണ് സുപ്രിയ പറഞ്ഞത്. അല്ലിമോളുടെ റെഫ് നോട്ട്ബുക്ക് നോക്കിയപ്പോഴാണ് സുപ്രിയ ഇക്കാര്യം ശ്രദ്ധിച്ചത്. മകളുടെ റെഫ് നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

അതേസമയം, അല്ലിമോളുടെ കലാവാസനയെ അഭിനന്ദിക്കുന്നതിനൊപ്പം കയ്യക്ഷരം മനോഹരമാണെന്നുമാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. അല്ലിമോൾ ഈ പ്രായത്തിൽ തെറ്റുകൾ കൂടാതെ എത്ര ഭംഗിയായാണ് ഇംഗ്ലീഷ് എഴുതിയിരിക്കുന്നതെന്നും ആരാധകർ പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2552/supriya-was-surprised-to-see-allis-notebook)