---
title: " #AdilIbrahim|  അന്ന് മുതലേ പേളി ഇന്നുള്ള കരിയറിലെ വളർച്ചയും സ്വീകാര്യതയും ആ​ഗ്രഹിച്ചിരുന്നു,ഇതെല്ലാം അവൾക്ക് ഭയങ്കര ഇഷ്ടമാണ്.  - ആദിൽ ഇബ്രാഹിം "
english_title: "#Pearly #longed #growth #acceptance #career #loves #immensely #AdilIbrahim"
publisher: "moviemax.in"
canonical_url: "https://moviemax.in/news/255113/pearly-longed-growth-acceptance-career-loves-immensely-adilibrahim"
published_at: "2024-12-10T07:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757a73ec34dc_pearly_with_aadil.jpg"
keywords: []
---

#  #AdilIbrahim|  അന്ന് മുതലേ പേളി ഇന്നുള്ള കരിയറിലെ വളർച്ചയും സ്വീകാര്യതയും ആ​ഗ്രഹിച്ചിരുന്നു,ഇതെല്ലാം അവൾക്ക് ഭയങ്കര ഇഷ്ടമാണ്.  - ആദിൽ ഇബ്രാഹിം 

> **Lead Summary:** ** **പേളി മാണിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച. നടി മറീന മൈക്കിൾ പേളിക്കെതിരെ ഉന്നയിച്ച ആരോപണം വലിയ തോതിൽ ചർച്ചയായിരുന്നു.വിമർശനം ഉയർന്നതോടെ പേളി മാണി വിഷയത്തിൽ പ്രതികരിച്ചു.

## Article Content

** **പേളി മാണിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച. നടി മറീന മൈക്കിൾ പേളിക്കെതിരെ ഉന്നയിച്ച ആരോപണം വലിയ തോതിൽ ചർച്ചയായിരുന്നു.വിമർശനം ഉയർന്നതോടെ പേളി മാണി വിഷയത്തിൽ പ്രതികരിച്ചു.

മെറീനയോടുള്ള എതിർപ്പ് കൊണ്ടല്ല ഷോ ചെയ്യാതിരുന്നതെന്നും ചാനലുമായി പേയ്മെന്റ് പ്രശ്നങ്ങളുണ്ടായിരുന്നത് കൊണ്ടാണെന്നും പേളി മാണി പറഞ്ഞു.

ഇപ്പോഴിതാ പേളിക്കൊപ്പമുള്ള പഴയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും അവതാരകനുമായി ആദിൽ ഇബ്രാഹിം.

ഇരുവരും വർഷങ്ങൾക്ക് മുമ്പ് ഡി ഫോർ ഡാൻസ് എന്ന ഷോ ആങ്കറിം​ഗ് ചെയ്തിട്ടുണ്ട്.

അന്ന് മുതലേ പേളി ഇന്നുള്ള കരിയറിലെ വളർച്ചയും സ്വീകാര്യതയും ആ​ഗ്രഹിച്ചിരുന്നെന്ന് ആദിൽ പറയുന്നു. പേളി അതിനെല്ലാം വേണ്ടിയുള്ളയാളാണ്. ഞാനന്ന് പേളിയെ കാണുമ്പോഴും എന്ത് പോസ്റ്റ് ചെയ്യണം, ആളുകളോട് എങ്ങനെ സംസാരിക്കണം എന്നെല്ലാം അവൾക്കറിയാം.

എങ്ങനെ അടുത്ത വീഡിയോ ഇടണം, എപ്പോൾ ഇന്റരാക്ട് ചെയ്യണം എന്നെല്ലാം പേളിക്ക് അറിയാം. കണ്ടന്റും മറ്റുമാണ് പേളിയുടെ മനസിൽ എപ്പോഴും. ഞാനങ്ങനത്തെ ആളുമല്ല.

ഡി ഫോർ ഡാൻസിന്റെ ഷൂട്ടിന്റെ സമയത്തുള്ള എനർജിക്ക് ശേഷം അത് വിട്ട് ഞാൻ എന്നിലേക്ക് മാറും. പേളി ഇന്നത്തെ ജനപ്രീതിയും മറ്റും ആ​ഗ്രഹിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ആദിൽ പറയുന്നു. ഇതെല്ലാം അവൾക്ക് ഭയങ്കര ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് കഴിഞ്ഞയുടനെ ബി​ഗ് ബോസ് വന്നു.

എനിക്കും ക്ഷണം വന്നിരുന്നു. ഞാൻ പോയില്ല. ഇന്നും അതിന് പറ്റിയ ആളല്ല ഞാൻ. പക്ഷെ പേളിക്ക് കറക്ടായിരുന്നു. അവിടെ വെച്ച് ശ്രീനിയെ മീറ്റ് ചെയ്യുന്നു. അവർ ഇന്ന് അടിപാെളി ദമ്പതികളാണെന്ന് ആദിൽ ചൂണ്ടിക്കാട്ടി.

അനുയോജ്യരായ പങ്കാളികളാണവർ. ശ്രീനിയാണ് അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നത്. പേളി ബാക്കി കാര്യങ്ങൾ ചെയ്യുന്നു.

ഇടയ്ക്ക് സംസാരിക്കാറുണ്ട്. പേളിയുടെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. പേളിയും ശ്രീനിയും കൂടിയാണ് ആ യൂട്യൂബ് ചാനലും ആ പേരുമെല്ലാം ഉണ്ടാക്കിയത്.

സെെമ അവാർഡ്സ് ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. പക്ഷെ കോംപറ്റീഷൻ ഷോകളും മറ്റുമാണ് ഞങ്ങൾക്കിഷ്ടം. കുറച്ച് അലമ്പാകാൻ പറ്റണം. പക്ഷെ അവാർഡ് ഷോകൾ വളരെ ഡീസന്റാണെന്നും ആദിൽ ഇബ്രാഹിം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/255113/pearly-longed-growth-acceptance-career-loves-immensely-adilibrahim)