---
title: "മഞ്ജുവുമായി സിനിമ വന്നാൽ ഒന്നിച്ച് അഭിനയിക്കുമെന്ന് ദിലീപ്, തഗ്ഗ് മറുപടിയുമായി മഞ്ജു"
english_title: "Dileep and Manju reply that they will act together when the movie comes out with Manju "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2551/dileep-and-manju-reply-that-they-will-act-together-when-the-movie-comes-out-with-manju"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60bb03517110c_.jpg"
keywords: []
---

# മഞ്ജുവുമായി സിനിമ വന്നാൽ ഒന്നിച്ച് അഭിനയിക്കുമെന്ന് ദിലീപ്, തഗ്ഗ് മറുപടിയുമായി മഞ്ജു

> **Lead Summary:** മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മ‍ഞ്ജു വാര്യരും ദിലീപും. ഇരുവരെയും കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സല്ലാപം എന്ന ചിത്രമാണ്. താരങ്ങളുടെ ജീവിതത്തിൽ വലിയ ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ സല്ലാപവും ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങൾ ചർച്ചാ വിഷയമാണ്.

## Article Content

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മ‍ഞ്ജു വാര്യരും ദിലീപും. ഇരുവരെയും കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സല്ലാപം എന്ന ചിത്രമാണ്. താരങ്ങളുടെ ജീവിതത്തിൽ വലിയ ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ സല്ലാപവും ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങൾ ചർച്ചാ വിഷയമാണ്.

താരങ്ങളുടെ സിനിമകൾ മാത്രമല്ല ഇവരുടെ സ്വകാര്യ ജീവിതവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. 1998 ൽ പ്രണയിച്ച് വിവാഹിതരായ ഇവർ 2014 ൽ നിയമപരമായി വേർപിരിയുകയായിരുന്നു മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്. മ‍ഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് 2016 ൽ നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവും ദിലീപും നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് . താരങ്ങൾ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഈ വീഡിയോയിലൂടെ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള താരങ്ങളുടെ മറുപടിയാണ് വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട്.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം. നാളെ മ‍ഞ്ജു നായികയായി എത്തുന്ന സിനിമ വന്നാൽ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാൽ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മിൽ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. നടന്റെ വാക്കുകൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

ദിലീപിന്റെ ഈ വാക്കുകളെ ഉദ്ധരിച്ച് മഞ്ജുവിനോടും ഇതേ ചോദ്യം മറ്റൊരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. എന്നാൽ മഞ്ജുവിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. അവതാരകൻ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ മഞ്ജു മറുപടി പറയുകയായിരുന്നു. സാരമില്ല. അതുവേണ്ട , അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു മറുപടി. മഞ്ജുവിന് അതിന് താൽപര്യമില്ലെന്നാണ് ആ മറുപടി സൂചിപ്പിക്കുന്നത്. ഇപ്പോൾ വീണ്ടും ഈ രണ്ട് അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2551/dileep-and-manju-reply-that-they-will-act-together-when-the-movie-comes-out-with-manju)