---
title: "സിനിമയില്‍ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്; അനശ്വര രാജന്‍"
english_title: "Actress Anashwara Rajan says that there is no gender equality in Layala cinema."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25508/actress-anashwara-rajan-says-that-there-is-no-gender-equality-in-layala-cinema"
published_at: "2022-02-10T09:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620492348163d_ANASWARA.jpg"
keywords: []
---

# സിനിമയില്‍ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്; അനശ്വര രാജന്‍

> **Lead Summary:** ചെറുപ്പക്കാരുടെ പ്രിയപ്പെട്ട താരമാണ് ഇപ്പോൾ അനശ്വര രാജന്‍. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാണുന്നത് . നിരവധി ആരാധകർ ഉള്ള താരം കൂടിയാണിപ്പോൾ അനശ്വര രാജന്‍. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .

## Article Content

ചെറുപ്പക്കാരുടെ പ്രിയപ്പെട്ട താരമാണ് ഇപ്പോൾ അനശ്വര രാജന്‍. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാണുന്നത് . നിരവധി ആരാധകർ ഉള്ള താരം കൂടിയാണിപ്പോൾ അനശ്വര രാജന്‍. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .

മലയാള സിനിമയില്‍ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍. നടിമാര്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട് എന്നാണ് ഒരു  അഭിമുഖത്തില്‍ അനശ്വര പറയുന്നത്.

മലയാള സിനിമയില്‍ യുവ നടിമാര്‍ നേരിടുന്ന എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അനശ്വര മറുപടി പറഞ്ഞത്. സിനിമയിലുള്ള സ്ത്രീകള്‍ പൊതുവേ സേഫാണ്. തനിക്കിതുവരെ പ്രശ്‌നമൊന്നും നേരിടേണ്ടി വന്നിട്ടില്ല.

അതിനര്‍ത്ഥം ഈ മേഖലയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നല്ല. അങ്ങനെ നേരിടുന്നവരുണ്ടാകാം. ചില സമയത്ത് ഇവിടെ ലിംഗസമത്വം ഇല്ലെന്ന് തോന്നിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുണ്ട്.

പക്ഷേ ആണ്‍കുട്ടികള്‍ ചെയ്യുന്നത് ഗൗരവമായി എടുക്കുകയും ചെയ്യും. നടിമാര്‍ അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് ശ്രദ്ധ കിട്ടാനും അതുവഴി കൂടുതല്‍ സിനിമയില്‍ അവസരങ്ങള്‍ കിട്ടാനുമൊക്കെയാണെന്ന് പറയുന്നവരുണ്ടെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും താന്‍ തന്റെ അഭിപ്രായങ്ങള്‍ പറയേണ്ട രീതിയില്‍ പറയാറുണ്ട്.

തനിക്കതിന് വേണ്ടത്ര പരിഗണന കിട്ടാറുമുണ്ട് എന്നാണ് അനശ്വര പറയുന്നത്. അതേസമയം, സൂപ്പര്‍ ശരണ്യ ആണ് അനശ്വരയുടെതായി അടുത്തിടെ റിലീസ് ചെയ്തത്. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/25508/actress-anashwara-rajan-says-that-there-is-no-gender-equality-in-layala-cinema)