(moviemax.in) പുഷ്പ 2 ഗംഭീര വിജയമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നായിക രശ്മിക മന്ദാന. പുഷ്പ ആദ്യ ഭാഗത്തിൽ തന്നെ ശ്രീവല്ലിയായി അഭിനയിച്ച് നടി തരംഗമായി മാറിയിരുന്നു.
പുഷ്പയുടെ ഒന്നാം ഭാഗത്തിലെ പാട്ടുകൾ ഹിറ്റായതുപോലെ തന്നെ രണ്ടാം ഭാഗത്തിൽ രശ്മിക കൂടി ചുവടുവെച്ച പാട്ടുകൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
അല്ലു അർജുൻ മൂന്നര വർഷത്തോളമായി പുഷ്പ സീരിസിന് പിന്നാലെയായിരുന്നു. രശ്മികയ്ക്കും ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു പുഷ്പ 2.
എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും പുഷ്പയുടെ രണ്ടാം ഭാഗത്തിന് ആളുകൾ കയറുന്നത് കുറഞ്ഞു. മലയാളത്തിലെ കരച്ചിൽ സീരിയലുകളുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പുഷ്പ 2വിനെ ഉപമിക്കുന്നത്.
എന്നാൽ മലയാളത്തിലും തമിഴിലും ലഭിക്കാത്ത സ്വീകാര്യത ചിത്രത്തിന് ബോളിവുഡിൽ ലഭിക്കുന്നുണ്ട്. ആയിരങ്ങൾ എറിഞ്ഞാണ് പലരും ഷോയ്ക്കുള്ള ടിക്കറ്റുകൾ സ്വന്തമാക്കുന്നത്.
പുഷ്പ 2 പോലെ തന്നെ രശ്മികയുടെ പ്രണയവും കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ ലോകത്ത് വലിയ രീതിയിൽ ചർച്ചയാകുന്ന ഒന്നാണ്. നടി നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
രശ്മികയ്ക്ക് ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിച്ചിട്ടുള്ളതും വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ചപ്പോഴാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ടാണ് താരങ്ങൾ ഡേറ്റിങ്ങിലാണെന്ന റൂമറുകൾ ശക്തി പ്രാപിച്ചത്.
ഇരുവരുടെയും സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും സ്റ്റോറികളും തന്നെയാണ് കാരണം. മാത്രമല്ല അടുത്തിടെ ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് പരസ്യമായി സൂചന നൽകുകയും ചെയ്തിരുന്നു.
പുഷ്പ 2 കഴിഞ്ഞ ദിവസം രശ്മിക തിയേറ്ററിൽ പോയി കണ്ടതും വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ്. വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്.
എന്നാല്‍ വിജയ് ദേവരകൊണ്ട ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. കൂടാതെ രശ്മികയുടെ പുതിയ സിനിമ ദി ഗേള്‍ഫ്രണ്ട് സിനിമയുടെ ടീസര്‍ വിജയ് ദേവരകൊണ്ടയാണ് റിലീസ് ചെയ്തത്.
വിജയ് ദേരകൊണ്ട-രശ്മിക മന്ദാന പ്രണയ വാർത്തകൾ ശക്തമാകുന്ന സാഹചര്യത്തിൽ നടിയെ കുറിച്ച് മുതിർന്ന നടനും സിനിമാ നിരൂപകനുമെല്ലാമായ ബയൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
രശ്മികയുമായുള്ള പ്രണയം വിജയ് ദേവരകൊണ്ട വൈകാതെ വേണ്ടെന്ന് വെക്കുമെന്നാണ് ബയൽവാൻ രംഗനാഥൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.
അതിന് കാരണമാകാൻ പോകുന്നത് പുഷ്പ 2 സിനിമയായിരിക്കുമെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് ഒരു ബംഗ്ലാവിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി താമസം.
നടിയുടെ ദീപാവലി പോലും വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോട് ഒപ്പമായിരുന്നു. പോരാത്തതിന് വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ് നടി പുഷ്പ 2 ചിത്രം കണ്ടത്.
പുഷ്പ 2വിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന വളരെ അടുത്ത് ഇഴുകി ചേർന്ന് അഭിനയിച്ചിട്ടുണ്ട്. ഇതിലെ എല്ലാ സീനുകളും സിംഗിൾ എക്‌സ് പോലുമല്ല ട്രിപ്പിൾ എക്‌സ് സിനിമാ രംഗങ്ങൾക്ക് സമമാണ്. പുഷ്പ 2വിൽ ഭാര്യ-ഭർത്താവ് റിലേഷൻഷിപ്പിന്റെ എക്സ്ട്രീം ലെവൽ കാണിച്ചിട്ടുണ്ട്.
ഇതുപോലെ മറ്റാരും ഇനി അഭിനയിക്കാൻ സാധ്യതയില്ല. അല്ലു അർജുന്റെ തലയിൽ വരെ രശ്മിക കാൽ കയറ്റി വെക്കുന്ന രംഗങ്ങളുമുണ്ട്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയാണ് കാമുകനുണ്ട് എന്നുള്ള ചിന്തയോടെയല്ല രശ്മിക അല്ലുവിനൊപ്പം അഭിനയിച്ചിരിക്കുന്നത്.
പുഷ്പ 2 കണ്ട സ്ഥിതിക്ക് വിജയ് ദേവരകൊണ്ടയുടെ കുടുംബം രശ്മികയെ മരുമകളായി ഇനി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.
അല്ലുവുമായി അടുത്തിടപഴകിയുള്ള രംഗങ്ങൾ കുടുംബത്തിൽ ചർച്ചയായിട്ടുണ്ടാകും. നാഗചൈതന്യ ചെയ്തതുപോലെ വിജയ് ദേവരകൊണ്ട രശ്മികയെ ഒഴിവാക്കാനും സാധ്യതയുണ്ട് എന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്.
#VijayDevarakonda #ditch #Rashmika #family #no #longer #accepts #daughter #in #law