---
title: "പുത്തൻ ഹെയർ സ്റ്റൈലിൽ മനോഹരിയായി മഞ്ജുവാര്യർ"
english_title: "Now the star's new hairstyle pictures are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25493/now-the-stars-new-hairstyle-pictures-are-getting-attention"
published_at: "2022-02-10T08:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204799e82da8_manju.jpg"
keywords: []
---

# പുത്തൻ ഹെയർ സ്റ്റൈലിൽ മനോഹരിയായി മഞ്ജുവാര്യർ

> **Lead Summary:** സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.

## Article Content

സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സജിത്ത് ആൻഡ് സുജിത്തായിരുന്നു മഞ്ജുവിനായി മനോഹരമായ ഹെയര്‍ സ്റ്റൈലൊരുക്കിയത്.

ഇവർ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെ ച്ചതും. മഞ്ജുവിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.

ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ കമന്റുമായി മഞ്ജുവിന്റെ ആരാധകരും രം​ഗത്തെത്തി. മഞ്ജുവിന്റെ ലുക്കാകെ മാറി, കിടിലൻ ലുക്ക് എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടമായില്ലെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25493/now-the-stars-new-hairstyle-pictures-are-getting-attention)