---
title: "അനൂപ് മേനോന്റെ  ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടി;ആറ് മാസത്തെ പോസ്റ്റുകളും നാല് ലക്ഷം ഫോളോവേഴ്സും നഷ്ടമായെന്ന് താരം "
english_title: "Anoop Menon's Facebook page recovered; actor loses six months of posts and 4 lakh followers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2549/anoop-menons-facebook-page-recovered-actor-loses-six-months-of-posts-and-4-lakh-followers"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ba07d53aa07_anoop.jpg"
keywords: []
---

# അനൂപ് മേനോന്റെ  ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടി;ആറ് മാസത്തെ പോസ്റ്റുകളും നാല് ലക്ഷം ഫോളോവേഴ്സും നഷ്ടമായെന്ന് താരം 

> **Lead Summary:** രണ്ട് ദിവസം മുമ്പാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതായി അറിയിച്ചിരുന്നത്. പേജിൽ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കർമാർ നീക്കം ചെയ്തെന്നും 15 ലക്ഷം സുഹൃത്തുക്കൾ ഉള്ള തന്‍റെ പേജിലൂടെ ഹാക്കര്‍മാര്‍ ഫണ്ണി വീഡിയോകളും സ്റ്റഫുകളും അപ്‌ലോഡുചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് താരം.

## Article Content

രണ്ട് ദിവസം മുമ്പാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തതായി അറിയിച്ചിരുന്നത്. പേജിൽ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കർമാർ നീക്കം ചെയ്തെന്നും 15 ലക്ഷം സുഹൃത്തുക്കൾ ഉള്ള തന്‍റെ പേജിലൂടെ ഹാക്കര്‍മാര്‍ ഫണ്ണി വീഡിയോകളും സ്റ്റഫുകളും അപ്‌ലോഡുചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് താരം.

'എന്‍റെ ഫേസ്ബുക് തിരികെ ലഭിച്ചു. എ‌ഡി‌ജി‌പി മനോജ് അബ്രഹാം, ഷെഫീൻ അഹമദ് ഐ ജി ഒഡിഷ, ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്കെല്ലാം നന്ദി പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള പേജിലെ പോസ്റ്റുകൾ എല്ലാം ഹാക്കർമാർ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

നാല് ലക്ഷത്തോളമുള്ള ഫോളോവേഴ്സിനേയും നഷ്ടമായിരിക്കുകയാണ്. പതിനഞ്ച് ലക്ഷമുണ്ടായിരുന്ന സുഹൃത്തുക്കളുടെ എണ്ണം ഇപ്പോള്‍ പതിനൊന്ന് ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. സൈബർ ഡോമും ഫേസ്ബുക് വിദഗ്ധരും നിർദ്ദേശിച്ചതനുസരിച്ച് ഇപ്പോള്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ഇപ്പോൾ പലയിടത്തും വ്യാപകമായതിനാൽ എല്ലാവരുടെയും ഫോണുകളിൽ രണ്ട് വട്ടമായുള്ള സുരക്ഷ നടപടിക്രമങ്ങൾ ചെയ്യുവാൻ അഭ്യർഥിക്കുന്നു. ഇപ്പോള്‍ പേജ് ഉപയോഗിക്കുന്നത് ഞാൻ തന്നെയാണെന്നും ഹാക്കര്‍മാരല്ലെന്നും ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ലൈവിൽ എത്തുന്നതായിരിക്കും. ഹാക്കർമാർ അപ്ലോഡ് ചെയ്തുകൊണ്ടിരുന്ന ഫണ്ണി പോസ്റ്റുകൾ സഹിച്ചതിന് നന്ദിയുണ്ട്, ഒരുപാട് സ്നേഹം. വീണ്ടും കാണാ'മെന്ന് അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2549/anoop-menons-facebook-page-recovered-actor-loses-six-months-of-posts-and-4-lakh-followers)