---
title: "താന്‍ കാവ്യ മാധവന്റെ ആരാധികയാണ് - തുറന്ന് പറഞ്ഞ് താരം "
english_title: "sHe is a fan of Kavya Madhavan - frankly the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25468/she-is-a-fan-of-kavya-madhavan-frankly-the-star"
published_at: "2022-02-09T22:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203f317b6418_kavya.jpg"
keywords: []
---

# താന്‍ കാവ്യ മാധവന്റെ ആരാധികയാണ് - തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** **മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു. താന്‍ കാവ്യ മാധവന്റെ ആരാധികയാണെന്നാണ് അനശ്വര പറയുന്നത്. ഒരു അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.

## Article Content

**മ**ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു. താന്‍ കാവ്യ മാധവന്റെ ആരാധികയാണെന്നാണ് അനശ്വര പറയുന്നത്. ഒരു അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.

കാസര്‍കോട്ടുക്കാരിയാണെന്ന് കാവ്യ ചേച്ചി അഭിമുഖങ്ങളില്‍ പറയുമ്പോള്‍ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നും അനശ്വര പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ചെറുപ്പം മുതലേ താന്‍ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്.

അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും. എല്ലാം തികഞ്ഞൊരു നടിയാണ് അവര്‍. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നാണ് അനശ്വര പറയുന്നത്.

കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അനശ്വര പറയുന്നത്. കാവ്യയുടെ മീശ മാധവന്‍ പോലുള്ള സിനിമ കണ്ട് തനിക്കും പ്രണയം തോന്നിയിരുന്നുവെന്നാണ് അനശ്വര പറയുന്നത്. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയതെന്നാണ് അനശ്വര പറയുന്നത്.

മീശ മാധവന്‍ പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ ആണ് അങ്ങനെയൊരു തോന്നലുണ്ടാകുന്നത്. പിന്നാലെ ഇതാണ് എന്റെ ചെക്കന്‍ എന്ന് വീട്ടില്‍ പറഞ്ഞുവെങ്കിലും അവര്‍ക്കെല്ലാം അത് ഒരു തമാശയായാണ് തോന്നിയതെന്നും ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രമാണെന്നും അനശ്വര പറയുന്നത്.

അതേസമയം കഥയിലെ ആ നായകന് ഇപ്പോള്‍ ഈ രഹസ്യം അറിയില്ലെന്നാണ് അനശ്വര പറയുന്നത്. അതേസമയം പിന്നീട് തനിക്ക് യഥാര്‍ത്ഥ പ്രണയം ഉണ്ടായെന്നും എന്നാല്‍ അത് അതിന്റെ വഴിക്ക് വന്നുപോയെന്നാണ് അനശ്വര പറയുന്നത്. അനശ്വരയെ പോലെ തന്നെ ബാലതാരമായാണ് കാവ്യയും സിനിമയിലെത്തിയത്. 

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. 2016 നവംബര്‍ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. മീശ മാധവന്‍, കൊച്ചിരാജാവ്, പാപ്പി അപ്പച്ച, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്. സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അനശ്വര ടൈറ്റില്‍ റോളിലെത്തിയ സിനിമ സംവിധാനം ചെയ്തത് ഗിരീഷ് എഡിയായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. മമിത ബൈജു, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ചിത്രം മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും സ്വന്തമാക്കിയത്. മൈക്ക് ആണ് അനശ്വരയുടെ പുതിയ മലയാളം സിനിമ. തമിഴില്‍ രംഗി എന്നൊരു സിനിമയും അനശ്വരയുടേതായി പുറത്തിറങ്ങാനുണ്ട്. ഏറെ പ്രതീക്ഷോടെയാണ് മലയാള സിനിമ അനശ്വര്യയെ നോക്കി കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25468/she-is-a-fan-of-kavya-madhavan-frankly-the-star)