---
title: "നടി മഞ്ജിമ മോഹന്‍ ലിവിംഗ് ടുഗദറിലാണോ?പുതിയ റിപ്പോര്‍ട്ടുകള്‍  പുറത്ത്"
english_title: "The actress' love story with actor Gautam Karthik has gone viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25452/the-actress-love-story-with-actor-gautam-karthik-has-gone-viral"
published_at: "2022-02-09T20:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203d63a5f43a_acres.jpg"
keywords: []
---

# നടി മഞ്ജിമ മോഹന്‍ ലിവിംഗ് ടുഗദറിലാണോ?പുതിയ റിപ്പോര്‍ട്ടുകള്‍  പുറത്ത്

> **Lead Summary:** മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി വളര്‍ന്ന് വലുതായതിന് ശേഷം നായികയായിട്ടും അഭിനയിച്ചു.

## Article Content

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി വളര്‍ന്ന് വലുതായതിന് ശേഷം നായികയായിട്ടും അഭിനയിച്ചു.

ഇപ്പോഴും തമിഴിലും മലയാളത്തിലുമൊക്കെ തിളങ്ങാനും മഞ്ജിമയ്ക്ക് സാധിച്ചിരുന്നു. ഇതിനിടെ പ്രമുഖരായ പല നടന്മാരുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഏറ്റവുമൊടുവില്‍ നടന്‍ ഗൗതം കാര്‍ത്തികുമായിട്ടുള്ള നടിയുടെ പ്രണയകഥയാണ് വൈറലാവുന്നത്.

ഈ വര്‍ഷം തന്നെ ഗൗതവുമായിട്ടുള്ള മഞ്ജിമയുടെ വിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അതില്‍ വ്യക്തത വരുത്തിയതുമില്ല. അതേ സമയം വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് വിവാഹത്തിന്റെ പേരിലാണ്.

നിലവില്‍ ഗൗതമിനൊപ്പം മഞ്ജിമ ലിവിംഗ് ടുഗദറിലാണെന്നാണ് മറ്റ് അഭ്യൂഹങ്ങള്‍. ഇരുവരും ചെന്നൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനം ഒരു ശുഭദിനത്തിന് വേണ്ടിയാണ് താരങ്ങള്‍ കാത്തിരിക്കുന്നത്.

വരും മാസങ്ങളില്‍ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് തന്നെയാണ് അറിയുന്നത്. വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകര്‍ക്ക് ഇതൊരു വലിയ വാര്‍ത്തയാണ്. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നാണ് വിവരം.

ഏപ്രിലില്‍ വിവാഹം നടക്കില്ലെന്ന് മഞ്ജിമ തന്നെ പറയുകയും ആ വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഗൗതം കാര്‍ത്തിക്കുമായിട്ടുള്ള ബന്ധം നടി നിഷേധിച്ചിരുന്നില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയിരിക്കും.

ഒരു കല്യാണം നടക്കുകയാണെങ്കില്‍ അത് നിങ്ങളെ അറിയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജിമ നല്‍കിയ മറുപടി. എന്തായാലും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ ആ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

2019 ല്‍ റിലീസ് ചെയ്ത 'ദേവരേട്ടം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമയും പരിചയത്തിലാവുന്നത്. ചിത്രത്തില്‍ നായികയും നായകനുമായി അഭിനയിച്ചതും ഇരുവരുമായിരുന്നു. വൈകാതെ താരങ്ങള്‍ പ്രണയത്തിലായി. വിവാഹം ഉടനെ ഉണ്ടാവുമെന്ന വാര്‍ത്തകള്‍ക്കിടയിലും സിനിമാ തിരക്കുകളിലാണ് താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/25452/the-actress-love-story-with-actor-gautam-karthik-has-gone-viral)