നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ചു കൊടുക്കുന്നു; ചുട്ട മറുപടിയുമായി സാനിയ

നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ചു കൊടുക്കുന്നു; ചുട്ട മറുപടിയുമായി സാനിയ
2022-02-09T15:35:00 | By Susmitha Surendran

നിരവധി ആരാധകരുള്ള താരമാണ് സാനിയ ഇയപ്പന്‍. സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം . അതുകൊണ്ട് തന്നെ ഒട്ടനവധി ആരാധകരുള്ള താരം കൂടിയാണ്. സാനിയ ഇയപ്പന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം.

നടിമാരുടെ നിലപാടുകള്‍ മുതല്‍ വസ്ത്രധാരണ രീതി വരെ പലപ്പോഴും അധിക്ഷേപത്തിന് കാരണമായിട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്.

അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാൽ താരത്തിന്റെ  ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്.

എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍. പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയില്‍ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി കണ്ടം വഴി ഓടിക്കാന്‍ സാനിയ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രത്തിനും വീഡിയോക്കുമെതിരെ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സാനിയയും കിടിലന്‍ മറുപടിയുമായി എത്തിയിട്ടുണ്ട്. 

തന്റെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ ദീപിക പദുക്കോണിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമയായ ഗെഹരായിയാനിലെ ഡൂബേ എന്ന പാട്ടിനൊപ്പമാണ് സാനിയ ഡാന്‍സ് കളിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പിന്നാലെ പതിവ് പോലെ സദാചാര വാദികള്‍ താരത്തിനെതിരെ അധിക്ഷേപവുമായി എത്തുകയായിരുന്നു.

കുറച്ചെങ്കിലും നാണം ഉണ്ടോ? ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാകില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ മറുപടിയുമായി സാനിയ എത്തുകയായിരുന്നു.

അയ്യോ, നാണം എന്താ ചേട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നീ വായിച്ചിട്ടില്ലേ, ആദ്യം അവര്‍ നിന്നെ അവഗണിക്കും, പിന്നെ പുച്ഛിക്കും അതിന് ശേഷമായിരിക്കും നിന്റെ വിജയം എന്നായിരുന്നു ഒരു കമന്റ്. പ്രശ്‌നം അവളുടെ വസ്ത്രമല്ല. നിങ്ങള്‍ അവളെ നോക്കുന്നതിലാണ്.

ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണണ്ട. ബ്ലോക്ക് ചെയ്യുകയോ അവഗണിക്കുകയോ ആകാം. പക്ഷെ വസ്ത്രത്തിന്റെ പേരില്‍ ഒരാളെ വിധിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല എന്നിങ്ങനെയാണ് സാനിയയ്ക്ക് പിന്തുണയുമായി എത്തുന്നവരുടെ കമന്റുകള്‍.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാനിയ. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു.

നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് പുതിയ സിനിമ. ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരിക്കുകയാണ്.

Content Highlight: Shows bath scene to locals; Sania with a scathing reply

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup