---
title: "ബൈക്കില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൈ വെയ്ക്കാമോ എന്നറിയില്ലായിരുന്നു, അന്ന് മണിച്ചേട്ടന്‍ പറഞ്ഞത് ഇങ്ങനെ"
english_title: "Now, actress Sadhika Venugopal shares her memories of acting with Kalabhavan Mani."
publisher: "moviemax.in"
canonical_url: "https://moviemax.in/news/25352/now-actress-sadhika-venugopal-shares-her-memories-of-acting-with-kalabhavan-mani"
published_at: "2022-02-09T13:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62036f9b2c3c3_SADHIKA.jpg"
keywords: []
---

# ബൈക്കില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൈ വെയ്ക്കാമോ എന്നറിയില്ലായിരുന്നു, അന്ന് മണിച്ചേട്ടന്‍ പറഞ്ഞത് ഇങ്ങനെ

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍ . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് താരങ്ങൾ . ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. എംഎല്‍എ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍ . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് താരങ്ങൾ . ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍. എംഎല്‍എ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്.

മണിച്ചേട്ടന്‍ ഭയങ്കര കൂള്‍ ആണെന്ന് സാധിക പറയുന്നു. മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷമായിരുന്നു.

എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടന്‍ ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു.

ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. ”നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ” എന്നായിരുന്നു മണിച്ചേട്ടന്‍ ചോദിച്ചത്.

അതിന് ശേഷമാണ് താന്‍ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചത് എന്നാണ് ഒരു അഭിമുഖത്തില്‍ സാധിക പറയുന്നത്. അതേസമയം, ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സാധിക.

മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പാന്‍ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ബ്രേക്ക് വന്ന സാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25352/now-actress-sadhika-venugopal-shares-her-memories-of-acting-with-kalabhavan-mani)