---
title: "മഹാരാജാസ് കോളേജിന്റ പാർക്കിൽ വെച്ച് കണ്ടെന്നും മൈൻഡ് ചെയ്തില്ലെന്നും ആരാധകര്‍ ,മറുപടിയുമായി താരം "
english_title: "The fans replied that they saw him in the park of Maharaja's College and did not mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2535/the-fans-replied-that-they-saw-him-in-the-park-of-maharajas-college-and-did-not-mind"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b89017a3368_aan agstn.jpg"
keywords: []
---

# മഹാരാജാസ് കോളേജിന്റ പാർക്കിൽ വെച്ച് കണ്ടെന്നും മൈൻഡ് ചെയ്തില്ലെന്നും ആരാധകര്‍ ,മറുപടിയുമായി താരം 

> **Lead Summary:** ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ആൻ ദുൽഖർ സൽമാൻ നായകനായ സോളോയിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.പുത്തൻ ചിത്രത്തിലൂടെ നായികയായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ ആൻ അഗസ്റ്റിൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോൾ ചിത്രങ്ങൾക്ക് ഒപ്പം തന്നെ ആരാധകനെ നിരാശനാക്കാതെ താരം നൽകിയ മറുപടിയാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്.

## Article Content

ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ആൻ ദുൽഖർ സൽമാൻ നായകനായ സോളോയിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.പുത്തൻ ചിത്രത്തിലൂടെ നായികയായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ ആൻ അഗസ്റ്റിൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോൾ ചിത്രങ്ങൾക്ക് ഒപ്പം തന്നെ ആരാധകനെ നിരാശനാക്കാതെ താരം നൽകിയ മറുപടിയാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്.

> "ഒരിക്കൽ മഹാരാജാസ് കോളേജിന്റ അടുത്തുള്ള പാർക്കിൽ വെച്ച് കണ്ടിരുന്നു ഒരു ഷൂട്ടിംങ്ങിന്റെ ഇടയിൽ അന്ന് ഞാൻ കൈ ഒക്കെ പോക്കി കാണിച്ച് ആനിനെ വിളിച്ചിരുന്നു കണ്ടിട്ടും മൈൻഡ് ചെയ്തില്ല.അവോയ്ഡ് ചെയ്തു. എന്റെ ആ സങ്കടം മാറ്റാൻ ഇവിടെ മാഡി ഹായ് എന്നൊന്ന് പറ സന്തോഷം മാകും എനിക്ക് " , എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോഴാണ് ആൻ മറുപടി നൽകിയത്. "അയ്യോ", എന്ന് പങ്കിട്ടുകൊണ്ടാണ് താരം രംഗത്ത് എത്തിയത്. എന്നാൽ ഒരാൾക്ക് മറുപടി നൽകിയതിന് പിന്നാലെ നിരവധി ആരാധകർ ആണ് ഇപ്പോൾ രംഗത്ത് എത്തുന്നത്.

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം വിവാഹശേഷം സിനിമാ മേഖലയിൽ അത്ര സജീവമായിരുന്നില്ല. വളരെ ചെറിയ കഥാപാത്രങ്ങളായി ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2535/the-fans-replied-that-they-saw-him-in-the-park-of-maharajas-college-and-did-not-mind)