---
title: "നാം നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ വേറെ ആരും വരില്ല സംരക്ഷിക്കാൻ എന്നോർക്കണം - ശ്വേത"
english_title: "If we do not protect ourselves, no one else will protect us - Swetha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2534/if-we-do-not-protect-ourselves-no-one-else-will-protect-us-swetha"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b88b6970239_sweathaaaaa.jpg"
keywords: []
---

# നാം നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ വേറെ ആരും വരില്ല സംരക്ഷിക്കാൻ എന്നോർക്കണം - ശ്വേത

> **Lead Summary:** മോഡലും അവതാരകയും നടിയുമായ താരമാണ് ശ്വേത മേനോൻ. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണവർ. എല്ലാ മേഖലയിലും ഉള്ളതുപോലെ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങൾ സിനിമാ മേഖലയിലുമുണ്ടെന്ന് നടി ശ്വേത മേനോൻ. തനിക്ക് അത്തരത്തിൽ വ്യക്തിപരമായ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയാൻ മീടു ഒന്നും ഇല്ലെന്നും അവര്‍ പറഞ്ഞിരിക്കുകയാണ്. അത്തരത്തിൽ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ താന്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും ശ്വേതയുടെ വാക്കുകള്‍.

## Article Content

മോഡലും അവതാരകയും നടിയുമായ താരമാണ് ശ്വേത മേനോൻ. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണവർ. എല്ലാ മേഖലയിലും ഉള്ളതുപോലെ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങൾ സിനിമാ മേഖലയിലുമുണ്ടെന്ന് നടി ശ്വേത മേനോൻ. തനിക്ക് അത്തരത്തിൽ വ്യക്തിപരമായ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയാൻ മീടു ഒന്നും ഇല്ലെന്നും അവര്‍ പറഞ്ഞിരിക്കുകയാണ്. അത്തരത്തിൽ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ താന്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും ശ്വേതയുടെ വാക്കുകള്‍.

ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്‌നം ഉണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പറയുന്നയാളാണ് ഞാൻ. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഇതുവരെ എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. സിനിമാ സെറ്റിലും എനിക്ക് അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് ടിവി ലൈവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

ഇത്തരം കാര്യങ്ങളുണ്ടായാൽ വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല ഞാൻ. മിക്ക ഭാഷയിലേയും സിനിമ മേഖലയിലും ഞാൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാർക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ചിലര്‍ക്ക് ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്‌നങ്ങളൊന്നും വന്നിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. സെറ്റിലും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

ചിലപ്പോള്‍ അതിന് പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും കാണില്ലെന്നതാകാം എന്‍റെ മേക്കപ്പ്, ഹെയര്‍ സ്റ്റൈൽ ടീം എല്ലാം മുംബൈക്കാരാണ്. ഷൂട്ടിങ്ങിന് ശേഷം എപ്പോഴും ഞാൻ അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്. ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയുമെല്ലാം ചെയ്യാം. എപ്പോഴും എന്‍റെ കുക്ക് എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേര്‍ എല്ലാ സമയവും ഉണ്ടാകാറുണ്ടെന്നും ശ്വേത പറഞ്ഞു.

മുമ്പ് ചില പ്രശ്നങ്ങളിൽ ഞാൻ പ്രതികരിച്ച് കേസെല്ലാം ഉണ്ടായിട്ടുള്ളതാണ്. എനിക്ക് ആ സമയത്ത് തന്നെ പറയാനുള്ളത് പറയുന്ന പ്രകൃതമാണ്. ആ വിഷയത്തില്‍ അന്ന് എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. ആരോടും ഞാൻ അനാവശ്യമായി സംസാരിക്കാന്‍ നില്‍ക്കാറുമില്ല. എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുമുണ്ട്. നാം നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ വേറെ ആരും വരില്ല സംരക്ഷിക്കാൻ എന്നോർക്കണം, ശ്വേതയുടെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/2534/if-we-do-not-protect-ourselves-no-one-else-will-protect-us-swetha)