---
title: "രമയുടെ ശബ്ദം ഉയരുമ്പോൾ ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു: ഹരീഷ് പേരടി"
english_title: "When Rema's voice rises I love democracy a thousand times: Harish Peradi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2533/when-remas-voice-rises-i-love-democracy-a-thousand-times-harish-peradi"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b876437abd7_rema.jpg"
keywords: []
---

# രമയുടെ ശബ്ദം ഉയരുമ്പോൾ ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു: ഹരീഷ് പേരടി

> **Lead Summary:** വടകര മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായ ജയിച്ച് നിയമസഭയിലെത്തിയ കെ.കെ രമയെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. രമയുടെ ശബ്ദം നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ താൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. **

## Article Content

വടകര മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായ ജയിച്ച് നിയമസഭയിലെത്തിയ കെ.കെ രമയെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. രമയുടെ ശബ്ദം നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ താൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. **

രമയെ പ്രകീർത്തിച്ച് അദ്ദേഹം എഴുതിയതിങ്ങനെ**

*എസ്എഫ്ഐയിൽ രമയോടൊപ്പം പ്രവർത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കാറുണ്ട്. ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാൻ പോയപ്പോൾ നാടകം കളിക്കാൻ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാർട്ടി വേദിയിലെ അമരക്കാരനായ ടിപിയെയും സ്നേഹപൂർവ്വം ഓർക്കുന്നു..രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ..അത് ലോകം മുഴുവൻ കാണുമ്പോൾ.. ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാൻ,ഒരു നല്ല പ്രതിപക്ഷമാവാൻ അഭിവാദ്യങ്ങൾ ...ലാൽസലാം...*

### Related Links & Sources
- [Original Story Source](https://moviemax.in/news/2533/when-remas-voice-rises-i-love-democracy-a-thousand-times-harish-peradi)