---
title: "#devanandha | 'കേരളം നാണിച്ചു തല താഴ്ത്തും',  മാളികപ്പുറം താരത്തിന്റെ കാല് തൊട്ടു വന്ദിച്ച് മധ്യവയസ്‌കന്‍"
english_title: "#middle #aged #man #touched #feet #Malikappuram #star #received #severe #criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/253100/middle-aged-man-touched-feet-malikappuram-star-received-severe-criticism"
published_at: "2024-12-01T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c19c787026_deva.jpg"
keywords: []
---

# #devanandha | 'കേരളം നാണിച്ചു തല താഴ്ത്തും',  മാളികപ്പുറം താരത്തിന്റെ കാല് തൊട്ടു വന്ദിച്ച് മധ്യവയസ്‌കന്‍

> **Lead Summary:** **** ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ ബാലതാരമാണ് ദേവനന്ദ . ഇപ്പോഴിതാ ദേവനന്ദയുടെ കാല് തൊട്ട് വന്ദിക്കുന്ന പ്രായമായ ഒരു വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് .

## Article Content

**** ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ ബാലതാരമാണ് ദേവനന്ദ . ഇപ്പോഴിതാ ദേവനന്ദയുടെ കാല് തൊട്ട് വന്ദിക്കുന്ന പ്രായമായ ഒരു വ്യക്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് .

ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് വീഡിയോ. ഈ വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവനന്ദ. സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും, സിനിമ, അഭിനയം, ജീവിതം, അതില്‍ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്പോള്‍ തന്നെ കഷ്ടം തോന്നുന്നു.

*https://www.facebook.com/aneesh.jithu.1/videos/555841227297439/?ref=embed_video&t=1*

സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ ഇതൊക്കെ കാണുപ്പോള്‍ കേരളം നാണിച്ചു തല താഴ്ത്തും എന്നുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/253100/middle-aged-man-touched-feet-malikappuram-star-received-severe-criticism)