#viral | ഉർഫിയുടെ വൈറല്‍ ഗൗൺ വിൽപനയ്ക്ക്; 3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും, വില വെറും 3.6 കോടി

#viral | ഉർഫിയുടെ വൈറല്‍ ഗൗൺ വിൽപനയ്ക്ക്; 3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും, വില വെറും 3.6 കോടി
Dec 1, 2024 07:23 AM | By Athira V

വസ്ത്രത്തിലെ ഫാഷന്‍ പരീക്ഷണം കൊണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇങ്ങനെയും വസ്ത്രം ധരിക്കാമോ എന്ന് പോലും ഉര്‍ഫിയോട് ആളുകള്‍ ചോദിക്കാറുണ്ട്.

അത്തരം പരീക്ഷണങ്ങള്‍ കാരണം നിരന്തരം ട്രോളുകളും താരം നേരിടാറുണ്ട്. എന്നാലും ഉര്‍ഫിയുടെ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമാണ് ഉര്‍ഫി.

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും ചര്‍ച്ചയായ ചിത്രശലഭങ്ങള്‍ തുന്നിച്ചേര്‍ത്ത കറുത്ത നിറത്തിലെ ഗൗണ്‍ വില്‍പനയ്ക്ക് എന്നറിയിച്ചെത്തിയിരിക്കുകയാണ് ഉര്‍ഫി. വസ്ത്രത്തിന്റെ വിലയാണ് ഇപ്പോള്‍ അതിലും വലിയ ചര്‍ച്ചയായിരിക്കുന്നത്.

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തന്‍റെ ബട്ടര്‍ഫ്‌ളൈ ഡ്രസ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വില 3,66,90,000 രൂപ മാത്രമെന്നും (മൂന്ന് കോടി 66 ലക്ഷത്തി തൊണ്ണൂറായിരം രൂപ) താല്‍പര്യമുള്ളവര്‍ മെസേജയക്കൂ എന്നുമാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

3ഡി ചിത്രശലഭങ്ങളും ഇലകളും പൂക്കളും തുന്നിചേര്‍ത്ത് ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ആണിത്. എന്തായാലും ഉര്‍ഫിയുടെ പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് ആളുകള്‍ നല്‍കിയത്. ഇഎംഐയില്‍ കിട്ടുമോയെന്നും 50 രൂപയെങ്കിലം കുറയ്ക്കാമോയെന്നും കളര്‍ ഓപ്ഷന്‍ ഉണ്ടോയെന്നുമൊക്കെയാണ് പലരും ചോദിക്കുന്നത്.




#Urfi #viral #gown #for #sale #3D #butterflies #leaves #flowers #how #much

Next TV

Related Stories
 വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

Jun 2, 2025 12:38 PM

വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ...

Read More >>
'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

May 28, 2025 03:57 PM

'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'- വൈറൽ വീഡിയോ...

Read More >>
അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

May 28, 2025 12:15 PM

അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

വിവാഹാഘോഷത്തിനിടെ ഒരു അപ്രതീക്ഷിത അതിഥി - വൈറലായി വീഡിയോ...

Read More >>
Top Stories










News Roundup