---
title: "അഹാന കൃഷ്ണ ബി.ജെ.പിയാണോ? മറുപടിയുമായി താരം "
english_title: "Is Ahana Krishna BJP? The star with the reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2529/is-ahana-krishna-bjp-the-star-with-the-reply"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b76ec67c747_ahana saari.jpg"
keywords: []
---

# അഹാന കൃഷ്ണ ബി.ജെ.പിയാണോ? മറുപടിയുമായി താരം 

> **Lead Summary:** അച്ഛൻ കൃഷ്ണകുമാർ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മത്സരിച്ചത് മുതൽ സൈബർ ഇടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളരെയധികം ആക്രമണം നേരിട്ടിരുന്നു. മൂത്ത മകൾ അഹാന സിനിമാ രംഗത്ത് സജീവമായതിനാൽ, വിവാദങ്ങൾ അഹാനയെ വിടാതെ പിന്തുടരുകയായിരുന്നു. അനുജത്തിമാർക്ക് നേരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായി.അച്ഛന് നേരെ ഉണ്ടായ ട്രോളുകള്‍കള്‍ക്ക് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ മറുപടികള്‍ നല്‍കിയിരുന്നു.

## Article Content

അച്ഛൻ കൃഷ്ണകുമാർ ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മത്സരിച്ചത് മുതൽ സൈബർ ഇടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളരെയധികം ആക്രമണം നേരിട്ടിരുന്നു. മൂത്ത മകൾ അഹാന സിനിമാ രംഗത്ത് സജീവമായതിനാൽ, വിവാദങ്ങൾ അഹാനയെ വിടാതെ പിന്തുടരുകയായിരുന്നു. അനുജത്തിമാർക്ക് നേരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായി.അച്ഛന് നേരെ ഉണ്ടായ ട്രോളുകള്‍കള്‍ക്ക് രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ മറുപടികള്‍ നല്‍കിയിരുന്നു.

വോട്ടെടുപ്പ് ദിവസം വന്നതും അഹാന പക്ഷെ നാട്ടിൽ ഇല്ലായിരുന്നു. പലയിടങ്ങളിലായി തന്റെ ടൂർ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു അഹാന. പുതിയകാലത്തെ ട്രെൻഡുകളോട് തുറന്ന സമീപനമുള്ള അഹാന തന്റെ ജീവിത ശൈലികൾ പലപ്പോഴായി പോസ്റ്റുകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അഹാനയുടെ രാഷ്ട്രീയ ചായ്‌വ് എന്തെന്ന് അന്വേഷിക്കുന്നവർക്ക് അഹാന മറുപടി കൊടുത്തിട്ടുണ്ട്. പുതിയ പോസ്റ്റിലാണ് അഹാന ബി.ജെ.പിയാണോ എന്നൊരാൾ ചോദിച്ചിരിക്കുന്നത്.'ഞാനൊരു മനുഷ്യനാണ്. അതിൽ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ?' എന്നായിരുന്നു അഹാന നൽകിയ മറുപടി.

ചിക്കൻ പോക്സ് ബാധിച്ച് അതിൽ നിന്നും കരകയറിയതിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു അഹാനയുടേത്. ഒരു വർഷം മുൻപ് ചിക്കൻ പോക്സ് ബാധിച്ച ശേഷം പാടുകൾ മാറാനെടുത്ത സമയവും മറ്റും പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ്. അതിലെ കമന്റിലാണ് ഇത്തരമൊരു ചോദ്യമുണ്ടായതും അഹാന മറുപടി നൽകിയതും.കമന്റ് ചെയ്തയാൾ അത് മുക്കിയെങ്കിലും, അഹാന സ്ക്രീൻഷോട്ട് സഹിതം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. ഇത്തരം സംശയങ്ങൾ ഉള്ളവർക്കും കൂടിയാണ് മറുപടി എന്ന് പറഞ്ഞാണ് അഹാന സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്.ചോദ്യം ഇത്തരത്തിലുള്ളതാണെങ്കിലും കമന്റ് ചെയ്തയാളുടെ സ്വകാര്യതയെ മാനിക്കാൻ അഹാന മറന്നില്ല. ആ പേര് മറച്ച ശേഷമാണ് അഹാന പോസ്റ്റ് ഇട്ടിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/2529/is-ahana-krishna-bjp-the-star-with-the-reply)