---
title: "കന്നട സൂപ്പർ താരം രക്ഷിത്‌ ഷെട്ടിക്കൊപ്പം  വിനീത്‌ ശ്രീനിവാസൻ"
english_title: "Vineeth Sreenivasan with Kannada superstar Rakshith Shetty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2527/vineeth-sreenivasan-with-kannada-superstar-rakshith-shetty"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b759769166a_vineeth.jpg"
keywords: []
---

# കന്നട സൂപ്പർ താരം രക്ഷിത്‌ ഷെട്ടിക്കൊപ്പം  വിനീത്‌ ശ്രീനിവാസൻ

> **Lead Summary:** ഏതാനും സിനിമകളിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് രക്ഷിത് ഷെട്ടി. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ രക്ഷിത് ഷെട്ടി നായകനായഭിനയിക്കുന്ന '777 ചാർലി'. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന 'ചിത്രത്തിൽ' നടനും സംവിധായകനും ഗായകനുമായ വിനീത്‌ ശ്രീനിവാസൻ ഒരു മലയാളഗാനം ആലപിക്കുന്നുമുണ്ട്. 777 ചാർളി ടീസർ ജൂൺ 6നാണ് പുറത്തിറങ്ങുന്നത്.

## Article Content

ഏതാനും സിനിമകളിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് രക്ഷിത് ഷെട്ടി. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ രക്ഷിത് ഷെട്ടി നായകനായഭിനയിക്കുന്ന '777 ചാർലി'. മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന 'ചിത്രത്തിൽ' നടനും സംവിധായകനും ഗായകനുമായ വിനീത്‌ ശ്രീനിവാസൻ ഒരു മലയാളഗാനം ആലപിക്കുന്നുമുണ്ട്. 777 ചാർളി ടീസർ ജൂൺ 6നാണ് പുറത്തിറങ്ങുന്നത്.

ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്‍റെ ജീവിതത്തിലേയ്ക്ക്‌ വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്‌ 777 ചാർ‍ലി എന്ന ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനീത് ശ്രീനിവാസനാണ് ചിത്രത്തിൻ്റെ ടീസർ സോങ്ങ് ആലപിച്ചിരിക്കുന്നത്. റിക്കി, കി‍ർക് പാ‍ർട്ടി, അവനെ ശ്രീമൻനാരായണ എന്നീ സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് രക്ഷിത് ഷെട്ടി.

സംഗീത സംവിധാനം നോബിൻ പോൾ, ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ് പ്രതീക് ഷെട്ടി, സംഭാഷണം കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ ശശിധര ബി, രാജേഷ് കെ സ്, വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി തുടങ്ങിയവരാണ്.കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ ഉല്ലാസ് ഹൈദർ, സ്റ്റണ്ട് വിക്രം മോർ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് ബിനയ് ഖാൻഡൽവാൽ, സുധീ ഡി, കളറിസ്റ്റ് രമേശ് സി പി, സൗണ്ട് ഇഫക്ട്സ് ഒലി സൗണ്ട് ലാബ്സ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2527/vineeth-sreenivasan-with-kannada-superstar-rakshith-shetty)