---
title: "ഈ ലുക്ക് എങ്ങനെയുണ്ട്; ബോയ് കട്ട്  സ്റ്റൈലുമായി കനിഹ"
english_title: "What does this look like; Kaniha with boy cut style"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2524/what-does-this-look-like-kaniha-with-boy-cut-style"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b7279203019_kaniha.jpg"
keywords: []
---

# ഈ ലുക്ക് എങ്ങനെയുണ്ട്; ബോയ് കട്ട്  സ്റ്റൈലുമായി കനിഹ

> **Lead Summary:** മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.

## Article Content

മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുകയാണ് നടി കനിഹ. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോ കനിഹ ഏതാനും ദിവസം മുൻപ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, കനിഹ പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. ബോയ് കട്ട് സ്റ്റൈലിലുള്ള മുടിയാണ് ചിത്രത്തിന്റെ പ്രത്യേകത. മുടി മുറിച്ചതല്ലെന്നും ഒരു ചിത്രത്തിനു വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് ചെയ്തു നോക്കുകയാണെന്നും കനിഹ പറയുന്നു.

മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2524/what-does-this-look-like-kaniha-with-boy-cut-style)