ഞങ്ങൾക്ക് മരുമകളായി രാധിക മതി, കല്യാണം നടന്നത് ഇങ്ങനെ...

ഞങ്ങൾക്ക് മരുമകളായി രാധിക മതി, കല്യാണം നടന്നത് ഇങ്ങനെ...
2022-02-08T16:30:00 | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ പങ്കുചേരാറുണ്ട്.

നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇന്ന് സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹ വാർഷകമാണ് . താരങ്ങൾക്ക് ആശംസയുമായി ആരാധകരും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മകനും നടനുമായ ഗോകുൽ സുരേഷ് ആശംസ നേർന്നിരിക്കുന്നത്. ഗോകുലിന്റെ ആശംസയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വീട്ടുകാർ കണ്ടെത്തി ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ വിവാഹവാർഷികത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് വിവാഹത്തിൽ എത്തിയതിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ വിവാഹിതനാവുന്നത്. വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയ താലി ചാർത്തിയതിനെ കുറിച്ചാണ് താരം പറയുന്നത്. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു ഇരുവരും നേരിൽ കാണുന്നത്. 

അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ കണ്ടെത്തുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. അച്ഛൻ തന്റെ വിവാഹത്തെ കുറിച്ചും പെൺകുട്ടിയെ കുറിച്ചുമൊക്കെ തന്നെ വിളിച്ച് അറിയിക്കുകയായിരുന്നെന്നും പഴയ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു. . 1990 ഫെബ്രുവരി 8 നായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം.ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ഇവരുടെ മക്കൾ. 

പല അവസരങ്ങളിൽ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളുടെ വിവാഹ കഥ ചർച്ചയാവാറുണ്ട്.1989 നവംബർ 18ാം തീയതി ഒരുക്കം എന്ന സിനിമ സെറ്റിൽ വെച്ചാണ് രാധികയെ കുറിച്ച് പിതാവ് ഗോപിനാഥൻ പിള്ള സുരേഷ് ഗോപിയോട് പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ...

'1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ 'ഒരുക്കം' എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി' നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്. 

ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട.

ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു' സുരേഷ് ഗോപി കോടിശ്വരൻ പരിപാടിയിൽ പറഞ്ഞു. 

രാഷ്ട്രീയവും കുടുംബവും സിനമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. എത്ര തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ഇരിക്കാൻ സമയം കണ്ടെത്താറുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് താരം. 2019 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ മടങ്ങി വരവ്.

2015 ന് ശേഷം 2019 ൽ ആണ് സുരേഷ് ഗോപി ചിത്രം തിയേറ്ററിൽ എത്തുന്നത്. 2021 ൽ പുറത്ത് ഇറങ്ങിയ കാവൽ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഒറ്റക്കൊമ്പൻ, പാപ്പാൻ, എന്നിവയാണ് ഇനി പുറത്തു വരാനുളള നടന്റെ ചിത്രം. കാവൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 

Content Highlight: Now the words of Suresh Gopi on the occasion of his wedding anniversary are going viral.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup