---
title: "ഭക്ഷണം വേണോ ലൈംഗികത വേണോ? സാമന്ത നൽകിയ ഉത്തരം കേട്ട് ഞെട്ടി ആരാധകർ"
english_title: "Want food or sex? Fans were shocked to hear the answer given by Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25170/want-food-or-sex-fans-were-shocked-to-hear-the-answer-given-by-samantha"
published_at: "2022-02-08T13:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62022783708ae_SAMANTHA.jpg"
keywords: []
---

# ഭക്ഷണം വേണോ ലൈംഗികത വേണോ? സാമന്ത നൽകിയ ഉത്തരം കേട്ട് ഞെട്ടി ആരാധകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകി വന്നിരുന്നത് വളരെ വലിയ സ്വീകരണമായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകി വന്നിരുന്നത് വളരെ വലിയ സ്വീകരണമായിരുന്നു.

ഇതിന് കാരണം സാമന്ത അഭിനയിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത. ഹിന്ദിയിലും ഇംഗ്ലീഷിലും ആണ് ഇനി താരം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്.

തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ മുൻ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തിന് കേവലം നാലു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ.

എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് മലയാളികൾ മെനഞ്ഞ് ഉണ്ടാക്കുന്നത്. പലപ്പോഴും മലയാളികൾ ഇത്തരത്തിൽ പുറത്തുവിടുന്ന ഗോസിപ്പുകൾക്ക് എതിരെ സാമന്ത തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

> കുറച്ചു വർഷങ്ങൾക്കു മുൻപ് സാമന്ത ഒരു അഭിമുഖം നൽകിയിരുന്നു. ഒരു ഫാഷൻ മാഗസിനു വേണ്ടി ആയിരുന്നു അഭിമുഖം നൽകിയത്. അവതാരക കുറച്ചു കുസൃതി ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്. ഭക്ഷണമാണോ ലൈംഗികത ആണോ കൂടുതൽ പ്രാധാന്യം എന്നായിരുന്നു അവതാരിക ചോദിച്ചത്. സാമന്ത നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – “എത്ര വേണമെങ്കിലും പട്ടിണി കിടക്കാം, ലൈംഗിക തന്നെയാണ് വലുത്”. ആ സമയം താരം വിവാഹിത ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇപ്പോൾ മലയാളികൾ പലതരത്തിലുള്ള കഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നത്. ഇവരുടെ ലൈംഗിക ജീവിതം സുഖകരം അല്ലായിരുന്നു എന്നാണ് മലയാളികളുടെ ഇപ്പോഴത്തെ കണ്ടുപിടുത്തം. ഈ കാരണം കൊണ്ട് ആയിരിക്കണം നാഗചൈതന്യയെ സാമന്ത വലിച്ചെറിഞ്ഞത് എന്നാണ് മലയാളികൾ പറയുന്നത്.

എന്തായാലും വിവാഹമോചനം കഴിഞ്ഞ നാൾ മുതൽ സാമന്ത മലയാളികളുടെ ശത്രുവാണ്. ഇനിമുതൽ സാമന്ത സിനിമകളൊന്നും തന്നെ തീയേറ്ററിൽ പോയി കാണില്ല എന്നാണ് മലയാളികൾ എടുത്തിരിക്കുന്ന ശപഥം.

### Related Links & Sources
- [Original Story Source](https://moviemax.in/news/25170/want-food-or-sex-fans-were-shocked-to-hear-the-answer-given-by-samantha)