---
title: "പ്രൊപ്പോസ് ചെയ്ത നിമിഷം ഓര്‍ത്ത്  ഫഹദ് "
english_title: "Fahad remembers the moment he proposed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2517/fahad-remembers-the-moment-he-proposed"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b5f9477150c_.jpg"
keywords: []
---

# പ്രൊപ്പോസ് ചെയ്ത നിമിഷം ഓര്‍ത്ത്  ഫഹദ് 

> **Lead Summary:** മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത് അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്.ഇപ്പോഴിതാ, തങ്ങളുടെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് ഫഹദ് ഒരഭിമുഖത്തിൽ സംസാരിച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്ത നിമിഷങ്ങൾ ഓർക്കുകയാണ് ഫഹദ്.

## Article Content

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത് അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്.ഇപ്പോഴിതാ, തങ്ങളുടെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് ഫഹദ് ഒരഭിമുഖത്തിൽ സംസാരിച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്ത നിമിഷങ്ങൾ ഓർക്കുകയാണ് ഫഹദ്.

> “ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു.”

നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽനിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ അഭിനയിച്ചിരുന്നു. ദുൽഖർ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അതിഥി വേഷത്തിലെത്തിയിരുന്നു,

തെലുങ്ക് സിനിമയിലും നസ്രിയ അടുത്തിടെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു, തൻവി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2517/fahad-remembers-the-moment-he-proposed)