---
title: "ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ജീവ"
english_title: "JEEVA by sharing the new joys of life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/25154/jeeva-by-sharing-the-new-joys-of-life"
published_at: "2022-02-08T12:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202195566e98_JEEVA.jpg"
keywords: []
---

# ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ജീവ

> **Lead Summary:** ജീവ ജോസഫ് എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജീവ ജോസഫ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും അവതരണത്തിലൂടെ ആണ് ജീവ ശ്രദ്ധിക്കപ്പെട്ടത്. സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വേറിട്ട അവതരണം കാഴ്ചവെക്കാന്‍ ജീവക്ക് സാധിച്ചു.

## Article Content

ജീവ ജോസഫ് എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജീവ ജോസഫ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും അവതരണത്തിലൂടെ ആണ് ജീവ ശ്രദ്ധിക്കപ്പെട്ടത്. സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ വേറിട്ട അവതരണം കാഴ്ചവെക്കാന്‍ ജീവക്ക് സാധിച്ചു.

പിന്നീട് കുറച്ചു സിനിമകളില്‍ ചെറിയ ചെറിയ കഥാപാത്രത്തില്‍ ജീവ എത്തിയിരുന്നു. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ജീവ എത്തിയിരിക്കുന്നത്. നീ എന്റെ സിനിമയില്‍ അഭിനയിക്കുമോടാ എന്ന് അനൂപ് മേനോന്‍ ചോദിച്ചപ്പോള്‍ ഇത്ര നല്ല ക്യാരക്ടറാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല, അമ്മച്ചിയാണെ സത്യം.

എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്ക് നന്ദിയെന്നുമായിരുന്നു ജീവ തന്റെ പുതിയ സിനിമയായ ട്വന്റി വണ്ണിനെക്കുറിച്ച് കുറിച്ചത്. സിനിമയുടെ ട്രയിലറും തന്റെ കഥാപാത്രത്തിന്റെ ചിത്രവും ജീവ പങ്കുവെച്ചിട്ടുണ്ട്.

ഒരു സിനിമാനടന്‍ ആവുക എന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്ന് നേരത്തെ പല അഭിമുഖങ്ങളിലും ജീവ പറഞ്ഞിരുന്നു. സൂര്യ മ്യൂസിക്കല്‍ അവതാരകന്‍ ആയിട്ടായിരുന്നു ജീവയുടെ തുടക്കം. എന്‍ജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇതിലേക്ക് എത്തുന്നത് .

പാട്ടു വണ്ടിയിലും എത്തിയതോടെയാണ് ജീവയുടെ ജീവിതത്തില്‍ വലിയൊരു മാറ്റം സംഭവിക്കുന്നത്, താരം അപര്‍ണയേ ഇവിടെവെച്ചാണ് കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇവര്‍ ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു.

ഇന്ന് രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് ഈ താരദമ്പതികള്‍ക്ക്. ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്. മലയാളികളുടെ ക്യൂട്ട് കപ്പിള്‍സ് ആണ് ഇവര്‍.

വിവാഹം കഴിഞ്ഞെങ്കിലും ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതായി തോന്നിയിട്ടില്ലെന്ന് രണ്ടുപേരും നേരത്തെ പറഞ്ഞിരുന്നു. ഇന്നും ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് തന്നെയാണ് ഇവര്‍ മുന്നോട്ടു പോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/25154/jeeva-by-sharing-the-new-joys-of-life)