---
title: "അഭിനയിച്ചവരില്‍ എറ്റവും റൊമാന്റിക്ക് ആയ നായിക ആരെന്ന് പറഞ്ഞ് കുഞ്ഞിക്ക "
english_title: "Tell me who is the most romantic heroine in the cast"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2514/tell-me-who-is-the-most-romantic-heroine-in-the-cast"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b5dd9997a06_dulqar.jpg"
keywords: []
---

# അഭിനയിച്ചവരില്‍ എറ്റവും റൊമാന്റിക്ക് ആയ നായിക ആരെന്ന് പറഞ്ഞ് കുഞ്ഞിക്ക 

> **Lead Summary:** സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് വേറിട്ട സിനിമകളുമായി മുന്നേറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രണയ ചിത്രങ്ങളും മാസ് സിനിമകളും ഉള്‍പ്പെടെ ദുല്‍ഖറിന്‌റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. റൊമാന്‌റിക്ക് ഹീറോ ആയി എത്തിയപ്പോഴും മികച്ച വരവേല്‍പ്പാണ് കുഞ്ഞിക്കയ്ക്ക് ലഭിച്ചത്. ഒകെ കണ്‍മണി പോലുളള ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡമുളള താരം കൂടിയാണ് ദുല്‍ഖര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം നടന് ആരാധകരുണ്ട്.

## Article Content

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് വേറിട്ട സിനിമകളുമായി മുന്നേറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രണയ ചിത്രങ്ങളും മാസ് സിനിമകളും ഉള്‍പ്പെടെ ദുല്‍ഖറിന്‌റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. റൊമാന്‌റിക്ക് ഹീറോ ആയി എത്തിയപ്പോഴും മികച്ച വരവേല്‍പ്പാണ് കുഞ്ഞിക്കയ്ക്ക് ലഭിച്ചത്. ഒകെ കണ്‍മണി പോലുളള ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡമുളള താരം കൂടിയാണ് ദുല്‍ഖര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം നടന് ആരാധകരുണ്ട്.

ഈ ഭാഷകളിലെല്ലാം തന്നെ സിനിമകളില്‍ അഭിനയിച്ച് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. അതേസമയം പത്ത് വര്‍ഷം നീണ്ട കരിയറില്‍ നിരവധി നായികമാര്‍ക്കൊപ്പവും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. അതേസമയം ഇതുവരെ അഭിനയിച്ചതില്‍ എറ്റവും മികച്ച റൊമാന്റിക്ക് നായിക ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒപ്പം അഭിനയിച്ചവരില്‍ ആരാണ് ഇഷ്ട നായികയെന്ന് ഒരു മടിയും കൂടാതെ തുറന്നുപറയുകയാണ് ആരാധകരുടെ കുഞ്ഞിക്ക.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ നായികയായ സുര്‍ജ ബാല ഹിജാം ആണ് ഒപ്പം അഭിനയിച്ചതില്‍ എറ്റവും മികച്ച റൊമാന്റിക്ക് നായികയെന്ന് നടന്‍ പറഞ്ഞു. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. ദുല്‍ഖറിന്‌റെതായി പുറത്തിറങ്ങിയ സിനിമകളില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി.

2013ല്‍ പുറത്തിറങ്ങിയ സിനിമ സമീര്‍ താഹിറിന്‌റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ സിനിമയില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍, സുര്‍ജ ബാല ഹിജാം, ഷോണ്‍ റോമി, ഇന സാഹ, അഭിജ, ഷെയ്ന്‍ നിഗം, ജോയ് മാത്യൂ, ധൃതിമാന്‍ ചാറ്റര്‍ജി, വനിത കൃഷ്ണചന്ദ്രന്‍, അനിഖ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.

അതേസമയം ദുല്‍ഖറിന്‌റെയും സുര്‍ജയുടെയും പ്രണയവും തുടര്‍ന്നുളള സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. കാസിം, അസീ എന്നീ കഥാപാത്രങ്ങളായാണ് ദുല്‍ഖറും സുര്‍ജയും നീലാകാശത്തില്‍ അഭിനയിച്ചത്. ഇരുവരും തമ്മിലുളള കെമിസ്ട്രിയും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. യുവാക്കളെ ഒന്നടങ്കം ഏറെ സ്വാധീനിച്ച സിനിമ കൂടിയായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി.

വേറിട്ട പ്രമേയം പറഞ്ഞുകൊണ്ടുളള റോഡ് അഡ്വെഞ്ചര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി. റെക്‌സ് വിജയന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. സമീര്‍ താഹിര്‍ തന്നെ നിര്‍മ്മിച്ച സിനിമ തിയ്യേറ്റര്‍ റിലീസിനേക്കാള്‍ കൂടുതല്‍ പിന്നീടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2514/tell-me-who-is-the-most-romantic-heroine-in-the-cast)