മലയാളത്തിലെ മെഗാസ്റ്റാറും ഇന്ത്യൻ സിനിമയിലെ അഭിമാന താരങ്ങളിൽ ഒരാളുമാണ് നടൻ മമ്മൂട്ടി. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സിനിമയിൽ എത്തിയിട്ട് അമ്പത് വർഷവും ജീവിതത്തിന്റെ എഴുപത് വർഷവും മമ്മൂട്ടി പിന്നിട്ട് കഴിഞ്ഞു. അന്നും ഇന്നും മമ്മൂക്ക സിനിമാപ്രേമികൾക്കും സഹപ്രവർത്തകർക്കും ഒരു അത്ഭുതമാണ്. അഭിഭാഷകൻ ആയിരുന്നിട്ടും സിനിമയായിരുന്നു മമ്മൂട്ടി എന്നും ആഗ്രഹിച്ചിരുന്നു.
അദ്ദേഹത്തെ അടുത്തറിയുന്നവർ എപ്പോഴും അദ്ദേഹത്തിലെ വ്യക്തിയുടെ മഹത്വത്തെ കുറിച്ചും എടുത്ത് പറയാറുണ്ട്. ഫാമിലി മാനായ മലയാളത്തിലെ നടന്മാരിൽ ഒരാൾ മമ്മൂട്ടിയാണ്. തനിക്ക് സമൂഹത്തിന് നന്മ ചെയ്യണമെന്ന് തോന്നുമ്പോൾ ഇരുചെവി അറിയാതെയാണ് മമ്മൂട്ടി അത് ചെയ്യാറ്.

ജീവിതത്തിൽ സിനിമയെ ഇത്രയേറെ അടിത്തറിഞ്ഞതും തിരിച്ചറിഞ്ഞതുമായ ഒരു നടൻ മമ്മൂട്ടിയല്ലാതെ ഇന്ന് മലയാളത്തിൽ വേറെ ഇല്ലെന്നും പറയും. മമ്മൂട്ടിക്ക് ജീവിതത്തിൽ ഒരു ചിന്ത മാത്രമാണ് ഉള്ളത്. നടനാകുക ആ ആത്മാർത്ഥയാകാം ഈ എഴുപതാം വയസിലും യുവത്വത്തിന്റെ ചുറുക്കോടെ വെള്ളിത്തിരയിൽ മിന്നി തിളങ്ങാൻ അദ്ദേഹത്തെ സഹായിക്കുന്നത്.
സ്വന്തമായി ഡ്രൈവ് ചെയ്യുക എന്നതാണ് ഇഷ്ട വിനോദം. മമ്മൂക്കയുടെ വണ്ടിഭ്രാന്ത് അന്നും ഇന്നും എല്ലാവർക്കും അറിയാവുന്ന ഒന്ന് തന്നെയാണ്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് നടൻ രാമു പടിക്കൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നൂറിലധികം സിനിമകളിൽ വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് രാമു പടിക്കൽ. മമ്മൂട്ടി എല്ലാംകൊണ്ടും ഭാഗ്യവാനായ വ്യക്തിയാണ് എന്നാണ് രാമു പടിക്കൽ പറഞ്ഞത്.
'വളരെ ചെറിയ രീതിയിൽ തുടങ്ങിതാണ് മമ്മൂക്ക. അവിടുന്ന് പതുക്കെ വളർന്ന് തുടങ്ങി. ഇത്രയധികം ഉയരത്തിൽ എത്തിയിട്ടും മമ്മൂക്കയുട ഗ്രാഫ് താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയർന്ന് തന്നെയാണ് പോകുന്നത്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യൽ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.
മമ്മൂക്കയുമായി താരതമ്യപ്പെടുത്താവുന്ന ഒരു നടൻ ഇന്നേ വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. മമ്മൂക്ക വളരെ ഭാഗ്യവാനാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും വളരെ നല്ല നിലയിൽ എത്തി. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുൽഖറും. അതൊക്കെ സാധിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. മകളാണെങ്കിലും എല്ലാകൊണ്ടും ഉയർന്ന് നിൽക്കുന്ന ഒരാളാണ്. എല്ലാവർക്കും എല്ലാ ഭാഗ്യങ്ങളും ഒരുമിച്ച് കിട്ടില്ലെന്ന് പറയാറുണ്ട്.'
ഒന്നുകിൽ വിദ്യഭ്യാസമുള്ളിടത്ത് കല നിൽക്കില്ല. കലയുള്ളിടത്ത് പണം നിൽക്കില്ല എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ മമ്മൂക്കയുടെ കാര്യത്തിൽ എല്ലാ ഭാഗ്യങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ഈ പ്രായത്തിലും ശരീരം സംരക്ഷിക്കുന്നത് കാണുമ്പോൾ എന്റെ വീട്ടുള്ളവർ പോലും എന്നെ പുച്ഛത്തോടെയാണ് നോക്കുന്നത്. മമ്മൂക്കയെപ്പോലെ ചിട്ട വരുത്തിക്കൂടെ എന്ന രീതിയിലാണ് ഭാര്യ അടക്കമുള്ളവർ സംസാരിക്കുന്നത്' നടൻ രാമു പടിക്കൽ പറഞ്ഞു. .
Content Highlight: Now the words of actor Ramu Padikkal about Mammootty are going viral.

































