---
title: "ഞാനായി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല- ദുൽഖർ"
english_title: "Don’t impersonate me on social media. That's not a joke - Dulquer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2507/dont-impersonate-me-on-social-media-thats-not-a-joke-dulquer"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60b4c85f42167_dulqar.jpg"
keywords: []
---

# ഞാനായി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല- ദുൽഖർ

> **Lead Summary:** ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ താനില്ലെന്ന് വ്യക്തമാക്കി ദുൽഖർ സൽമാൻ.ദുൽഖറിന്റെ പേരിൽ നാലോളം അക്കൗണ്ടുകൾ ക്ലബ് ഹൗസിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിൽ ഒന്നിൽ ആറായിരത്തിലേറെ ഫോളോവേഴ്സും നിലവിലുണ്ട്. തുടർന്നാണ് നടൻ പ്രതികരണവുമായി രംഗത്ത് വന്നത്.

## Article Content

ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ താനില്ലെന്ന് വ്യക്തമാക്കി ദുൽഖർ സൽമാൻ.ദുൽഖറിന്റെ പേരിൽ നാലോളം അക്കൗണ്ടുകൾ ക്ലബ് ഹൗസിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതിൽ ഒന്നിൽ ആറായിരത്തിലേറെ ഫോളോവേഴ്സും നിലവിലുണ്ട്. തുടർന്നാണ് നടൻ പ്രതികരണവുമായി രംഗത്ത് വന്നത്.

ശബ്‌ദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തരം സോഷ്യൽ നെറ്റ്‌വർക്കാണ് ക്ലബ്‌ ഹൗസ്  - ലോകമെമ്പാടുമുള്ള ആളുകൾ തത്സമയം പരസ്പരം സംസാരിക്കാനും കേൾക്കാനും പഠിക്കാനും ഒത്തുചേരുന്നു.എന്നാല്‍ താരത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട്‌ ഇവിടെ ഉണ്ടായി .

ഞാൻ ക്ലബ് ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ ഒന്നും എന്റേതല്ല. ഞാനായി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല- ദുൽഖർ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2507/dont-impersonate-me-on-social-media-thats-not-a-joke-dulquer)